കുളിസീൻ മൊബൈലിൽ പകർത്തിയ വിരുതൻ പിടിയിൽ
ചിറ്റാരിക്കാൽ : വീടുകളിലെ കുളിമുറിസീൻ മൊബൈലിൽ പകർ ത്തുന്ന യുവാവ് പിടിയിൽ’ സ്ത്രീ കളോട് സൗ ഹൃദം നടിച്ച് അവർ അറിയാതെ മൊബൈൽ ഫോണിൽ അശ്ലീല ദൃശ്യ ങ്ങൾ പകർത്തിയ ഭീമനടി കൂവപ്പാറയിലെ കെട്ടിട നിർമ്മാ ണതൊഴിലാളി അജേഷി നെയാണ് (28) ചിറ്റാരിക്കാൽ ഇൻസ്പെക്ടർ കെ. പ്രേംസദൻ അറസ്റ്റ് ചെയ്തത്.
അജേഷിനെതിരെ കൂവപ്പാറയിലെ ഒന്നിലധികം സ്ത്രീകൾ പോലീസിൽ നൽകിയ പരാതിയെ തുടർന്നാണ് എസ്. ഐ. രമേഷ്. സുരേന്ദ്രൻ എന്നിവർ നടത്തിയ അന്വേഷണത്തിൽ അജേഷിനെ പിടികൂടിയത്. ഇയാളുടെ മൊബൈലിൽ നിന്ന് തെളിവുകൾ ലഭിച്ചതോടെയാണ് കസ്റ്റഡിയിലെടുത്തത്. സ്ത്രീകളോട് ചങ്ങാത്തം കൂടിയ ശേഷം അവരി ൽ നിന്ന് പണം കടം വാങ്ങും പിന്നീട് നല്ല സുഹൃത്തിനെ പോലെ അവരുടെ വീടുകളിൽ എത്തും. അവർ അറിയാതെ മൊബൈൽ ഫോ ൺ ഉപയോഗിച്ച് അവരുടെ ചിത്രങ്ങൾ പകർത്തുകയാണ് അജേഷിന്റെ പതിവ്.കൂടുതൽ അടുപ്പമായ സ്ത്രീ കളുടെ വീട്ടിലും കുളി മുറിയിലും എല്ലാം വളരെ രഹസ്യമായി അജേഷ് മൈബൈൽ കാമറ സ്ഥാപിക്കും. പിന്നീട് അവരുടെ ചിത്രങ്ങൾ കാട്ടി അവരെ ബ്ലാക് മെയിൽ ചെയ്യാൻ തുടങ്ങും.ശല്യം വർധിച്ചതോടെയാണ് സ്ത്രീകൾ പോലീസിൽ പരാ തി നൽകിയത്.പോലീസ് കസ്റ്റഡിയിലുള്ള അജേഷിനെ വിശദമായി പോലീസ് ചോദ്യം ചെയ്തു വരികയാണ്.