ഏതു പതിനാറു തന്തയ്ക്കുണ്ടായവനാണേലും ചെവിയില്‍ നുള്ളിക്കോ, ഹാക്കര്‍മാര്‍ക്ക് എതിരെ പിസി ജോര്‍ജ്
‘പുഞ്ഞാര്‍ ആശാന്’ എന്ന ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തുവെന്ന് ആരോപിച്ച് പൂഞ്ഞാര്‍ മുന്‍ എം എല്‍ എ പി സി ജോര്‍ജ് രംഗത്ത്. അഡ്മിന് പാനലിന്റെ മുന്നറിയിപ്പ് പങ്കുവെച്ചാണ് പിസി ജോര്‍ജ്ജ് ഇക്കാര്യം അറിയിച്ചത്.
ഹാക്കര്‍മാര്‍ അഡ്മിന് പാനലിനെ മാറ്റി അനാവശ്യമായ ചിത്രങ്ങളും പേജില്‍ ഷെയര്‍ ചെയ്യുന്നുവെന്നും പിസി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ഏതു പതിനാറു തന്തയ്ക്കുണ്ടായവനാണേലും ചെവിയില്‍ നുള്ളിക്കോയെന്നും അഡ്മിന് പാനല്‍ മുന്നറിയിപ്പ് നല്കുന്നു.