തകരുന്ന തൊഴില്‍ മേഖല തളരുന്ന തൊഴിലാളി’
എസ് ടി യു മാണിക്കോത്ത് യൂണിറ്റ് മഡിയനില്‍ അവകാശ പ്രതിജ്ഞാ സംഗമം നടത്തി
അജാനൂര്‍: തകരുന്ന തൊഴില്‍ മേഖല തളരുന്ന തൊഴിലാളി എസ് ടി യു അവകാശ പ്രഖ്യാപന ദിനത്തില്‍
സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം മോട്ടോര്‍ തൊഴിലാളി യൂണിയന് എസ് ടി യു മാണിക്കോത്ത് യൂണിറ്റ് അവകാശ പ്രതിജ്ഞാ സംഗമം നടത്തി. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ തൊഴില്‍ മേഖല ഗുരുതരമായ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍
കേരളത്തിലെ തൊഴില്‍ മേഖലയിലെ പ്രശ്നങ്ങളും, തൊഴിലാളികളുടെയും സാധാരണക്കാരുടെയും ഏറ്റവും ന്യായമായ ആവശ്യങ്ങളും അക്കമിട്ട് നിരത്തുന്ന സമഗ്രമായ അവകാശ പത്രിക എസ് ടി.യു സംസ്ഥാന കമ്മിറ്റി സര്‍ക്കാരിന് സമര്‍പ്പിക്കുന്നതിന്റെ ഭാഗമായാണ് എസ് ടി യു മാണിക്കോത്ത് യൂണിറ്റ് മോട്ടോര്‍ തൊഴിലാളി യൂണിയന് മഡിയന്‍ ജംഗ്ഷന് ഓട്ടോ റിക്ഷാ സ്റ്റാന്റില്‍
പ്രതിജ്ഞാ സംഗമം നടത്തിയത്.
സാധാരണക്കാരും, തൊഴിലാളികളും ജീവിത വഴിയില്‍ പകച്ചു നില്ക്കുന്ന സാഹചര്യത്തില്‍ പെട്രോളിയം ഉല്പന്നങ്ങളുടെ വില വര്‍ദ്ധനവും അന്ധമായ സ്വകാര്യ – കോര്‍പ്പറേറ്റ് വല്ക്കരണവും സാമ്പത്തിക മേഖലയുടെ നട്ടെല്ലു ഒടിച്ചിരിക്കുകയാണ്
അതാത് ദിവസം തൊഴിലെടുത്ത് ഉപജീവനം കഴിച്ചിരുന്ന ഓട്ടോ തൊഴിലാളികളും കുടുംബങ്ങളും പട്ടിണിയിലാണ്. സര്‍ക്കാറുകളുടെ ദീര്‍ഘവീക്ഷണമില്ലായ്മയും വിദഗ്ദമായ ആസൂത്രണത്തിന്റെ അഭാവവും പ്രതിസന്ധി ഗുരുതരമാക്കി.
ആശ്വാസ പാക്കേജുകള്‍ പ്രഖ്യാപനങ്ങളില്‍ ഒതുങ്ങുകയും ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 1000 രൂപയുടെ സഹായധനം ക്ഷേമനിധി അംഗങ്ങള്‍ക്ക് മാത്രമാണ്. ക്ഷേമനിധിയില്‍ അംഗമല്ലാത്ത കാരണം ഒരു ആനുകൂല്യവും ലഭിക്കാത്ത തൊഴിലാളികളാണു മഹാ ഭൂരിപക്ഷവും. മുഴുവന്‍ തൊഴിലാളികള്‍ക്കും 7000 രൂപ ധനസഹായം നല്‍കുക, ഇന്ധന വില ജി എസ് ടി യി ല്‍ ഉള്‍പ്പെടുത്തുക, ഒരുലക്ഷം രൂപ പലിശ രഹിത വായ്പ അനുവദിക്കുക, ഒരു വര്‍ഷത്തെ ഇന്‍ഷൂറന്‍സ് ചാര്‍ജ്ജ് ഒഴിവാക്കുക
തുടങ്ങിയ പ്രധാധ ആവശ്യങ്ങളാണ് തൊഴിലാളികള്‍ ഉന്നയിക്കുന്നത് ‘
ഗുരുതരമായ ഈ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും കാര്യക്ഷമവും പ്രായോഗികവുമായ ഇടപെടലുകളും ക്രിയാത്മകമായ നടപടികളും ഉണ്ടാവമെന്നാണ് എസ് ടി യു ആവശ്യപ്പെടുന്നത്.
മഡിയന്‍ ജംഗ്ഷനില്‍ നടന്ന പ്രതിജ്ഞാ സംഗമം മുസ്ലിം ലീഗ് അജാനൂര്‍ പഞ്ചായത്ത് പ്രഡിഡന്റ് മുബാറക്ക് ഹസൈനാര്‍ ഹാജി ഉദ്ഘാടനം ചെയ്തു, എസ് ടി യു മാണിക്കോത്ത് യൂണിറ്റ് പ്രഡിന്റ് കരീം മൈത്രി അദ്ധ്യക്ഷത വഹിച്ചു, ജനറല്‍ സെക്രട്ടറി അഹമ്മദ് കപ്പണക്കാല്‍ സ്വാഗതം പറഞ്ഞു,
വൈസ് പ്രസിഡന്റ് അന്തുമായി ബദര്‍ നഗര്‍, സെക്രട്ടറിമാരായ അന്‍സാര്‍ ചിത്താരി, എം കെ സുബൈര്‍ മൂസ കൊവ്വല്‍, അസീസ് മുല്ലപ്പൂ തുടങ്ങിയവര്‍ സംസാരിച്ചു. യൂണിറ്റ് പ്രസിഡന്റ് കരീം മൈത്രി പതാക ഉയര്‍ത്തി.