ഒരു ചാക്ക് റേഷൻ അരിയിൽ നിന്ന് ചോർത്തുന്നത് മൂന്നുകിലോ , 200 ചാക്കിൽ നിന്ന് 600 കിലോ, വിജിലൻസ് കണ്ടത് തട്ടിപ്പിന്റെ പുത്തൻ രീതികൾ
തിരുവനന്തപുരം: സിവിൽ സപ്ലൈസിന്റേതുൾപ്പെടെയുള്ള ഗോഡൗണുകളിൽ നിന്ന് പ്രതിമാസം കുറഞ്ഞത് ടൺ കണക്കിന് റേഷൻ അരി കടത്തിക്കൊണ്ടുപോകുന്നതായി ഭക്ഷ്യവകുപ്പിന്റെ രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിട്ടും ഉന്നത ഇടപെടലിനെ തുടർന്ന് തുടർ നടപടികളോ വകുപ്പുതല ശുദ്ധീകരണമോ നടക്കുന്നില്ല. റേഷൻ അരി കടത്തൽ അനിയന്ത്രിതമായത് ഇതുകൊണ്ടാണെന്ന് ഇതേ വകുപ്പിലെ സാധാരണ ഉദ്യോഗസ്ഥർക്ക് ആക്ഷേപമുണ്ട്. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ വകയായി സൗജന്യ റേഷൻ വിതരണം കൂടി നടന്നതോടെ അരികടത്തിൽ വൻ വർദ്ധനയാണുണ്ടായത്. വലിയതുറ എൻ.എഫ്.എസ്.എ ഗോഡൗണിൽ ധാന്യത്തിരിമറി കണ്ടെത്തിയതിനെ തുടർന്ന് വിജിലൻസ് വിഭാഗം നടത്തിയ പ്രാഥമിക പരിശോധനയിലെ കണ്ടെത്തൽ ഞെട്ടിക്കുന്നതാണ്.ഒരു ലോഡിൽ 206 ചാക്ക് ധാന്യമാണ് എത്തുക. ആറു ചാക്ക് ധാന്യം ചാക്കിന്റെ തൂക്കത്തിന് പകരമുള്ളതാണ്. ഈ 6 ചാക്കും അപ്പടി ഗോഡൗണിൽ നിന്നു വെട്ടി മാറ്റും. ഒരു ചാക്കിൽ 50കിലോഗ്രാം അരി. ആറു ചാക്കിൽ നിന്നായി വെട്ടിമാറ്റിയത് 300 കിലോഗ്രാം അരി. പിന്നെ ഓരോ ചാക്കും കുത്തിപ്പിടിച്ച് എടുക്കുമ്പോൾ ചാക്ക് ഒന്നിൽ നിന്ന് മൂന്നു മുതൽ അഞ്ച് കിലോഗ്രാം വരെ അരി ചോർത്തും. മൂന്നു കിലോഗ്രാം വീതം ചോർത്തുമ്പോൾ 200 ചാക്കിൽ നിന്നായി ലഭിക്കുന്നത് 600 കിലോഗ്രാം അരി. അങ്ങനെ ഒരു ലോഡിൽ നിന്നു മാത്രമായി വെട്ടിമാറ്റുന്നത് 900 കിലോഗ്രാം അരി (18ചാക്ക്). ഈ ചോർത്തലിന്റെ നഷ്ടമെല്ലാം വന്നുചേരുന്നത് ഉപഭോക്താക്കളുടെ മണ്ടയ്ക്കാണ്. നൂറിലേറെ ലോഡ് പ്രതിമാസം ഗോഡൗണുകളിൽ എത്താറുണ്ട്. ഇതേ രീതിയിൽ വെട്ടിപ്പ് നടക്കുമ്പോൾ 1800 ചാക്ക് അരി കരിഞ്ചന്തക്കാരുടെ കൈകളിൽ എത്തുമെന്നാണ് കണ്ടെത്തൽ.2019ലെ കണ്ടെത്തൽ2019 മേയിലാണ് പ്രതിമാസം കുറഞ്ഞത് 10,000 ടൺ അരി കരിഞ്ചന്തയിലേക്ക് കടത്തുന്നതായി വിജിലൻസ് കണ്ടെത്തിയത്. തുടർന്ന് സംസ്ഥാനത്താകെ നടത്തിയ പരിശോധനയിൽ അരികടത്ത് സ്ഥിരീകരിച്ചു. കുറ്റക്കാരായ ജീവനക്കാരെ സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ ലോക്ക് ഡൗൺ നിലവിൽ വന്നതോടെ പഴയ ലോബി ഉയർത്തെണീറ്റു. 2020 ഒക്ടോബറിൽ വയനാട്ടിലെ മാനന്തവാടിയിൽ റേഷനരി കടത്തി പായ്ക്കറ്റുകളിലാക്കി വിപണിയിലെത്തിക്കുന്നത് കണ്ടെത്തിയിരുന്നു. വകുപ്പ് മന്ത്രി തന്നെ അന്വേഷണം നടത്താൻ ആവശ്യപ്പെട്ടിട്ടും ഉദ്യോഗസ്ഥർ അന്വേഷണം അട്ടിമറിച്ചു.കടത്തുനേട്ടം ഇങ്ങനെകടത്തുന്നത് കുത്തരിയാണെങ്കിൽ ഇടനിലക്കാരന് ലഭിക്കുന്നത് കിലോഗ്രാമിന് 15 രൂപ. വെള്ള അരിയെങ്കിൽ 12 രൂപ.കിലോഗ്രാമിന് 15 രൂപയ്ക്ക് ചോർത്തിയെടുക്കുന്ന കുത്തരിക്ക് വിപണി വില 38 40 രൂപയാണ്.ഗോഡൗണുകളിൽ അരി ചോർത്തിയെടുക്കാൻ പ്രത്യേക സംഘമുണ്ട്. വെട്ടിച്ചെടുക്കുന്ന അരി മറ്റൊരു ചാക്കിലാക്കി കൊണ്ടുപോകുംവിഹിതം ഒരുവിഭാഗം റേഷൻ വ്യാപാരികൾക്കും ഉദ്യോഗസ്ഥർക്കും കരാറുകാർക്കും ലഭിക്കും. ഈ പോസ് മെഷീൻ കാര്യക്ഷമമായ ശേഷം റേഷൻ കടകകൾവഴിയുള്ള ചോർത്തൽ ഗണ്യമായി കുറഞ്ഞിട്ടുമുണ്ട്.