കാസർകോട് : കഴിഞ്ഞ ദിവസം കുമ്പള കൊടിയമ്മ പ്രദേശവാസികളെ ഞടുക്കിയ വാർത്തയായിരുന്നു
കാഞ്ഞങ്ങാട് സൗത്തിൽ കെ എസ് ആർ ടി സി ബസും ഇന്നോവകാറും കൂട്ടിയടിച്ചുണ്ടായ അപകടം. അപകടത്തെ തുടർന്ന് പരേതനായ അബ്ദുള്ളയുടെ മകനും പ്രവാസിയുമായിരുന്ന അലി (28) മരണപ്പെട്ടു. രാത്രി 9 10 നോട് കൂടിയാണ് അപകടം വിവരം കുമ്പള കൊടിയമ്മ പ്രദേശത്തെ ഞടുക്കി കളഞ്ഞത് . ഒരാൾ മരണപെട്ടു എന്ന വിവരം ലഭിച്ചതും വിത്യസ്ത പേരുകൾ ഉയർന്നു വന്നതോടെ നാട്ടുകാരും കുടുംബവും ആശയകുഴപ്പത്തിലായി . മരണപ്പെട്ടത്ത് സിദ്ദിക്കാണെന്ന് വിവരം ഓൺലൈൻ ചാനലുകൾ മത്സരിച്ചു നൽകിയപ്പോൾ വ്യപകമായി ഇദ്ദേഹത്തിന്റെ ഫോട്ടോകൾ പ്രചരിക്കപ്പെട്ടു .അപകടത്തെ തുടർന്ന് ആദ്യം ഓടിയെത്തിയ ബ്ലോക്ക് പഞ്ചായത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷറഫ് കർളയിൽ നിന്നും കുമ്പള രണ്ടാം വാർഡ് മെമ്പർ ബി എ റഹ്മാനിൽ നിന്നും കൃത്യമായ വിവരം ശേഖരിച്ചു ബി എൻ സി വാർത്ത നൽകിയതോടെയാണ് ആശയകുഴപ്പം നീങ്ങിയതും മരണപ്പെട്ടത് അലിയാണെന്ന് സ്ഥിരികരിച്ചതും . ഇന്ന് വൈകുനേരം അസർ നമസ്കാരത്തിന്ന് മുൻപായി കുംബുൽ വലിയ ജുമാ മസ്ജിദ് കബർസ്ഥാനിൽ അലിയുടെ മിതൃദേഹം മറവ് ചെയ്യും .
അതെ സമയം മംഗലുരുവിലെ ഇന്ത്യാന ആസ്പത്രിയിൽ അതീവ ഗുരുതരാവസ്ഥയിലുള്ള പരേതനായ കാസിമിൻറെ മകൻ സിദ്ദിഖ് (28) ജീവൻ വേണ്ടിയുള്ള പോരാട്ടം തുടരുകയാണ് . കൈകളുടെ ചെറിയ ചലനം വലിയ പ്രതീക്ഷ നൽകുന്നുണ്ട് . സിദ്ദിക്കിനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ എല്ലാവരുടെയും പ്രാത്ഥനയിൽ ഉൾപെടത്തണമെന്ന് കുടുംബം അഭ്യർത്ഥിച്ചു . നേരത്തെ മാതാപിതാക്കൾ നഷ്ടപെട്ട സിദ്ദിഖിന് ഭാര്യയും ഒരു വയസുള്ള ആണുകുട്ടിയുമാണുള്ളത് . എട്ട് വർഷോത്തോളം പ്രവാസിയായിരുന്നു സിദ്ദിഖ് കോവിഡ് പ്രതിസന്ധയിൽ അകപ്പെട്ട് ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയതായിരുന്നു . കഴിഞ്ഞ ദിവസം മരണപ്പെട്ട അലിയുടെ ഉമ്മ മറിയാമ്മയെ കണ്ണൂരിൽ നിന്ന് കാസർകോട് കൂട്ടി കൊണ്ടുവരാനുള്ള യാത്രയിലാണ് അപകടം ഉണ്ടായത് .
കുടുംബം നേരിടുന്ന മറ്റാരു പ്രശ്നം ചികിത്സയുമായി ബന്ധപ്പെട്ട ഭരിച്ച ചിലവുകളാണ് . ഇതുമായി ബന്ധപ്പെ ട്ടുള്ള കാര്യങ്ങൾക്ക് പരിഹാരം കണ്ടെത്താന്നുള്ള ശ്രമത്തിലാണ് ബ്ലോക്ക് പഞ്ചായത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷറഫ് കർളയും കുമ്പള രണ്ടാം വാർഡ് മെമ്പർ ബി എ റഹ്മാനും കുടുംബവും നാട്ടുകാരും .