കോട്ടച്ചേരി തുളിച്ചോരി കുമ്മാണാർ കളരി ഇളയച്ഛൻ കുരിക്കൾ കൃഷ്ണൻ മണിയാണി അന്തരിച്ചു
കാഞ്ഞങ്ങാട് : നോർത്ത് കോട്ടച്ചേരി തുളിച്ചോരി കുമ്മാണാർ കളരി ഇളയച്ഛൻ കുരിക്കൾ കൃഷ്ണൻ മണിയാണി അന്തരിച്ചു.90 വയസായിരുന്നു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിൽസക്കിടെ ഇന്നലെ രാത്രി 11. 45 ന് കുന്നുമ്മലിലെ കൃഷ്ണ നഴ്സിംഗ് ഹോമിൽ വെച്ചായിരുന്നു അന്ത്യം . മൂന്ന് വർഷമായി കുമ്മാണാർ കളരി ഇളയച്ഛൻ സ്ഥാനം വഹിച്ച് വരുന്നു . ഭാര്യ പരേതയായ പി .ശങ്കരി കല്യാണി .മക്കൾ: പി.കെ.ഉണ്ണി (ജില്ലാ ബേങ്ക് ചെർക്കള ) ,പി കെ.പ്രദീപ് കുമാർ ( ടിവി മെക്കാനിക്),പി.കെ. സുകുമാരൻ ( കണ്ടക്ടർ ) ,പി.കെ പ്രകാശൻ (വിദ്യാനികേതൻ കാഞ്ഞങ്ങാട്), ഗീത .മരുമക്കൾ : എ. ഗോപാലകൃഷ്ണൻ ,സിന്ധു (ഇരുവരും വാഴക്കോട് ), ശോഭന (അധ്യാപിക ദുർഗ ഹയർ സെക്കൻഡറി സ്കൂൾ കാഞ്ഞങ്ങാട്), ശ്യാമള ( അധ്യാപിക ), ഇ. അനിത സഹോദരങ്ങൾ :പരേതരായ കേളു മണിയാണി, കുഞ്ഞമ്മാർ അമ്മ, പാട്ടിയമ്മ, മാധവിയമ്മ. ശവസംസ്കാരം തുളിച്ചോരിയിലെ സമുദായ ശ്മശാനത്തിൽ നടന്നു.