ലക്ഷങ്ങള്‍ വിലമതിക്കുന്ന ആനക്കൊമ്പില്‍ തീര്‍ത്ത ദശവാതാരശില്പവുമായി അച്ഛനും മകനും പിടിയില്‍
പാലക്കാട് :പാലക്കാട് വിളയൂര്‍ കരിങ്ങനാട് നിന്നും ആനകൊമ്പില്‍ തീര്‍ത്ത ദശാവതാരശില്പം വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി. കരിങ്ങനാട് കുണ്ടില്‍ പടിഞ്ഞാറേ വളപ്പില്‍ രാമചന്ദ്രന്റെ വീട്ടില്‍ നിന്നുമാണ് ലക്ഷങ്ങള്‍ വിലമതിക്കുന്ന ആനക്കൊമ്പില്‍ തീര്‍ത്ത ദശവാതാരശില്പം പിടികൂടിയത്.
പാലക്കാട് നിന്നുളള വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടത്തിയത്.സംഭവുമായി ബന്ധപ്പെട്ട് പടിഞ്ഞാറേ വളപ്പില്‍ രാമചന്ദ്രന്,ഇയാളുടെ മകന് പത്മരാജന് എന്നിവരെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറസറ്റ് ചെയ്തു.
ഏഴ് വര്‍ഷംവരെ തടവ് ലഭിക്കുന്ന കുറ്റമാണ് ഇതൊന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.ഇതുമായി ബന്ധപ്പെട്ട് വിശദമായ പരിശോധന നടത്തിവരികയാണയെന്നും വനം വകുപ്പ് ഒറ്റപ്പാലം റെയ്ഞ്ച് ഓഫിസ് അധീകൃതര്‍ വ്യക്തമാക്കി.