കാഞ്ഞങ്ങാട്:കാഞ്ഞങ്ങാട് സൗത്തിൽ കെ എസ് ആർ ടി സി ബസും ഇന്നോവകാറും കൂട്ടിയടിച്ച് പ്രവാസിയായിരുന്നു യുവാവ് മരണപ്പെട്ടു. ആരിക്കാടി ബെന്നംകുളത്തെ പരേതനായ അബ്ദുള്ള യുടെ മകൻ അലി (28)ആണ് മരണപ്പെട്ടത്. സഹയാത്രികനായ സിദ്ദിഖ് എന്ന യുവാവിനെ ഗുരുതരാവസ്ഥയിൽ മംഗളൂരു ആശുപത്രിയിലേക്ക് മാറ്റി.
കെ.എൽ 55 എ സി 7087 നമ്പർ ഇന്നോവ കാറും കാഞ്ഞങ്ങാട്ടേക്ക് വരികയിരുന്ന കെ എൽ 15- 9463 നമ്പർ കെഎസ്ആർടിസി ബസുമാണ്
രാത്രി ഒമ്പതുമണിയോടെ അപകടത്തിൽപ്പെട്ടത് . അപകടത്തിൽ മരണപ്പെട്ട അലിയുടെ കണ്ണൂരുള്ള സഹോദരിയുടെ വീട്ടിൽ നിന്നും ഉമ്മ മറിയമ്മേയെ കാസർകോട്ടേക്ക് കൊണ്ടുവരാനായി പോകുന്ന വഴിയാണ് അപകടം ഉണ്ടായത്. അലി അവിവാഹിതനാണ്.
പരിക്കേറ്റവരെ 4 പേരെ കാഞ്ഞങ്ങാട്ടെ മൻസൂർ ആശു പത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാത്രി ഒൻപത് മണിയോടെയാണ് അപകടം .ആംബുലൻസിനെ മറികടക്കുന്നതിനിടെ ബസിൽ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ അരമണിക്കൂർ ഗതാഗതം തടസപ്പെട്ടു. കുമ്പളയിലെ സാമൂഹ്യ പ്രവർത്തകനായ അഷ്റഫ് ആരിക്കാടി പരിക്കേറ്റവരോടൊപ്പം മംഗലാപുരത്തേക്ക് തിരിച്ചിട്ടുണ്ട്.