ഊണിലും ഉറക്കിലും യാത്രകളിലും ഒന്നായിരുന്ന ഇരട്ടകളായ സഹോദരിമാര്‍ വിവാഹം തങ്ങളെ
അകറ്റുമെന്നുള്ള ഭയത്താല്‍ തിരഞ്ഞടുത്തത് മരണം
മംഗളൂരു:ജനിച്ചു മുതൽ ഒരു മനസായി ജീവിച്ച ഇരട്ടകളായ യുവതികൾ വിവാഹത്തിന്റെ ഒരുക്കങ്ങള്‍ക്കിടയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കർണാടകയിലെ ശ്രീരംഗ പട്ടണം ഹനസനഹള്ളി ഗ്രാമത്തില്‍ സുരേഷ്-യശോദ ദമ്ബതികളുടെ മക്കളായ ദീപികയേയും ദിവ്യയേയുമാണ് (19) കതിര്‍മണ്ഡപത്തില്‍ എത്തും മുന്‍പേ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഊണിലും ഉറക്കിലും യാത്രകളിലും തുടങ്ങി എല്ലാകര്യത്തിലും ഒന്നായിരുന്ന സഹോദരിമാര്‍ മരണം തിരഞ്ഞെടുത്തതും ഒരുമിച്ചു തന്നെ . ഇരുവരുടേയും വിവാഹം നിശ്ചയിച്ചപ്പോൾ മുതൽ വലിയ പ്രയാസം അനുഭവിച്ചിരുന്നതായി കുടുംബം പറയുന്നു . ഒരുക്കങ്ങള്‍ നടക്കുമ്ബോള്‍ അവരുടെ മുഖങ്ങളില്‍ സന്തോഷമല്ല കണ്ടതെന്ന് ബന്ധുക്കള്‍ കൂട്ടിച്ചേർത്തു .
ജനിച്ചത് മുതല്‍ എപ്പോഴും ഒരുമിച്ച് ഉണ്ടായിരുന്ന ഇരുവരുടെയും വിവാഹം നിശ്ചയിച്ചത് വ്യത്യസ്ത കുടുംബങ്ങളിലെ യുവാക്കളുമായിട്ടായിരുന്നു. വിവാഹശേഷം വേര്‍പിരിയുന്നതിനെക്കുറിച്ചുള്ള ചിന്തകാൾ സഹോദരിമാര്‍ക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു , ഇതാകാം ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് കുടുംബം പറയുന്നത്.ഇരുവരെയും രണ്ട് വ്യത്യസ്ത മുറികളിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.