പാര്‍ട്ടിക്കുളളില്‍ സ്ത്രീകളോട് അവഗണന : കോട്ടയത്ത് വനിതാ ലീഗ് ജില്ലാ സെക്രട്ടറി രാജിവെച്ചു
കോട്ടയം : വനിതാ ലീഗ് ജില്ലാ ജനറല്‍ സെക്രട്ടിറി ഡോ. ബേനസീര്‍ മുസ്ലീം ലീഗില്‍ നിന്ന് രാജിവെച്ചു. വനിതാ പ്രവര്‍ത്തകരോടുള്ള ലീഗ് നേതൃത്വത്തിന്റെ അവഗണനയില്‍ പ്രതിഷേധിച്ചാണ് രാജി. തനിക്കൊപ്പം ഇരുനൂറോളം പ്രവര്‍ത്തകര്‍ മുസ്ലീം ലീഗ് വിടുമെന്നും ബേനസീര്‍ പറഞ്ഞു.
പാര്‍ട്ടിയ്ക്കുള്ളില്‍ വനിതകള്‍ക്ക് നേരെ വിവേചനവും അവഗണനയുമാണ് ഉള്ളത്. സ്ത്രീശാക്തീകരണം എന്നത് നാമ മാത്രമാണ്. ഐഎന്‍എല്ലിന്റെ ഭാഗമായി പ്രവര്‍ത്തിക്കാനാണ് തീരുമാനമെന്നും ബേനസീര്‍ അറിയിച്ചു.