കെ.കരുണാകരന്റെ ജന്മദിനം ഐ.എന്‍.ടി.യു.സി.ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആഘോഷിച്ചു
കാഞ്ഞങ്ങാട്: കോൺഗ്രസ് ദേശീയ നേതാവ് കെ. കരുണാകരൻ്റെ നൂറ്റിമൂന്നാം ജന്മ വാർഷിക ദിനത്തിൽ ഐഎൻടിയുസി ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ അനുസ്മരണവും മധുരപലഹാര വിതരണവും നടന്നു. ശ്രമിക്ക് ഭവനിൽ നടന്ന ചടങ്ങ് ജില്ലാ ജനറൽ സെക്രട്ടറി ടി. വി കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. മനുഷ്യസ്നേഹിയായ ഭരണാധികാരിയെന്ന നിലയിൽ കരുണാകരൻ ഉണ്ടാക്കിയ വികസന പ്രവർത്തനങ്ങൾ സമാനതകളില്ലാത്തതാണെന്നു യാേഗത്തിൽ പങ്കെടുത്തവർ പറഞ്ഞു കെ. എം. ശ്രീധരൻ, എ. കുഞ്ഞമ്പു, പി. യു. പത്മനാഭൻ നായർ, പി. ബാലകൃഷ്ണൻ, കെ. ടി രാമകൃഷ്ണൻ ആചാരി, രാജേഷ് പള്ളിക്കര, പി. പ്രവീൺകുമാർ, ജോയി മാരുർ, കെ. സി. ജോസഫ് തുടങ്ങിയവർ സംബന്ധിച്ചു.