കാസർകോട് ഒന്നാമത്
മൃഗസംരക്ഷണ വകുപ്പ് സ്ഥാപനങ്ങൾ ഈ – ഓഫീസായി മാറി . സംസ്ഥാനത്ത് നേട്ടം ആദ്യമായി കൈവരിച്ചത് കാസർകോട് ജില്ലാ .
കാസർകോട് ജില്ലയിലെ എല്ലാ മൃഗസംരക്ഷണ സ്ഥാപനങ്ങളും ഈ – ഓഫീസ് സംവിധാനത്തിലേക്ക് മാറി . പേപ്പർ ലെസ്സ് ഓഫിസുകളായി മാറിയതോടെ മൃഗസംരക്ഷണ വകുപ്പിലെ എല്ലാ സ്ഥാപനങ്ങളിലും ഇനി കുതിപ്പിന്റെ ദിനങ്ങളായിരിക്കും വന്നു ചേരുന്നത് .ഒക്ടോബര്‍ മുതല്‍ സംസ്ഥാന മൃഗസംരക്ഷണ ഡയറക്ടറേറ്റ് ഇ-ഓഫീസ് സംവിധാനത്തിലേക്ക് മാറിയിരുന്നു. തുടര്‍ന്ന് ജില്ലാ ഓഫീസുകള്‍, താലൂക്ക് ഓഫീസുകള്‍ മുതല്‍ ഗ്രാമതലത്തിലേക്ക് ഇ-ഓഫിസ് സംവിധാനം വ്യാപിപ്പിച്ചിരിക്കുന്നു. മൃഗസംരക്ഷണ വകുപ്പില്‍ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ജില്ലയാണ് കാസര്‍കോട്.
ഇ-ഓഫിസ് സംവിധാനത്തിലേക്ക് മാറുന്നതിന്റെ ഔപചാരിക പ്രഖ്യാപനം കാസർകോട് ജില്ലാ കലക്ടർ ഡോ ഡി.സജിത്ത് ബാബുവിന്റെ, അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബേബി ബാലകൃഷ്ണൻ നിർവ്വഹിച്ചു. ഓൺലൈൻ പ്ലാറ്റ് ഫോം ആയ ഗൂഗിൾ മീറ്റിൽ നടന്ന ചടങ്ങിൽ മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറി ശ്രീമതി ടിങ്കു ബിസ്വാൾ ഐ എ എസ് ആമുഖ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ശ്രീമതി ഗീത കൃഷ്ണൻ, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ സാബു എസ് എം, ചീഫ് വെറ്റിനറി ഓഫിസർ ഡോ. രാജലക്ഷ്മി എന്നിവർ ആശംസകൾ അറിയിച്ചു. പദ്ധതിയുടെ നോഡൽ ഓഫിസറും ഡെപ്യുട്ടി ഡയറക്ടറുമായ ഡോക്ടർ സുനിൽ ജി എം സ്വാഗതവും, ഡോക്ടർ മഞ്ചു നന്ദിയും പറഞ്ഞു. ജില്ലാ മൃഗസംരക്ഷണ ഓഫിസർ ഡോക്ടർ നാഗരാജ പരിപാടി നിയന്ത്രിച്ചു. ജില്ലയിലെ മുഴുവൻ വെറ്റ്നറി ഡോക്ടർമാരും ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർമാരും, ഉദ്യോഗസ്ഥരും പരിപാടിയിൽ പങ്കെടുത്തു.
ഇ-ഓഫീസ് നടപ്പിലാക്കുമ്പോള്‍ ഫയലുകള്‍ സുതാര്യമായും വേഗത്തിലും തീര്‍പ്പാക്കന്‍ കഴിയുന്നത് പൊതുജനങ്ങള്‍ക്കും ജീവനക്കാര്‍ക്കും ഏറെ പ്രയോജനകരമാണ്. ഇതുമൂലം പദ്ധതികള്‍ എളുപ്പത്തില്‍ നടപ്പാക്കുവാനും മോണിറ്റര്‍ ചെയ്യുവാനും സാധിക്കുന്നു. പൊതുജനങ്ങള്‍ക്ക് കത്തുകള്‍ ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കുവാനും ഫയലുകള്‍ ട്രാക്ക് ചെയ്യുവാനും/ഓണ്‍ലൈനായി നിജസ്ഥിതി അറിയുവാനും സാധിക്കും. കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ വര്‍ക്ക് ഫ്രം ഹോം ഫലപ്രദമായി നടപ്പിലാക്കുവാനും അത് വഴി കര്‍ഷകരുടെയും പൊതുജനങ്ങളുടെയും ആവശ്യങ്ങള്‍ക്ക് സമയബന്ധിതമായി പരിഹാരം കണ്ടെത്തുവാനും, സേവനങ്ങളുടെ സുതാര്യത ഉറപ്പ് വരുത്തുവാനുമാണ് ഈ സംവിധാനത്തിലൂടെ