തെക്കിലില്‍ പെരുമ്പള ബൈപാസ് റോഡിന്റെ കുരുക്ക് അഴിയുമോ ? മുൻ എം എൽ എ കെ കുഞ്ഞിരാമന്റെ സ്വപ്നം പൂർത്തീകരിക്കാൻ സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ രംഗത്ത്, ഒപ്പം എല്ലാം മറന്ന് നാട്ടുകാരും. .
കാസർകോട്: കാസർകോട് ജില്ലയിലെ പെരുമ്പള പ്രദശത്തിന്റെ വികസന കുതിപ്പിന് കാരണമായേക്കാവുന്ന തെക്കിലില്‍- പെരുമ്പള- കാസർകോട്,പുഴയോര ബൈപ്പാസ് എട്ട് വർഷത്തോളമായി ശാപമോക്ഷത്തിന് കാത്തിരിക്കുന്നത് . പതിവിൽ നിന്നും വിത്യസ്തമായി ഇവിടെ പ്രശ്നം ഒരു അലൈന്മെന്റും കുപ്രചാരണവുമായിരുന്നു .
കാസർകോട് ഭാഗത്തേക്ക് ചെർക്കള ദേശീയപാത വഴിയുള്ള ഗതാഗതക്കുരുക്ക് ഒഴിവാക്കി യാത്ര സുഖമമാക്കാനാണ് തെക്കിൽ പാലം മുതൽ ചന്ദ്രഗിരി പാലം വരെയുള്ള പുഴയോരത്തോടെ ബൈപ്പാസ്- നിർമിക്കാൻ തീരുമാനിച്ചത്. ഈ ആവശ്യം 2011 -16 യുഡിഎഫ്- സർക്കാരിന്റെ കാലത്ത് നിയമസഭയിൽ ഉന്നയിച്ചത് മൂന്ന് എം എൽ എ കെ കുഞ്ഞിരാമനായിരുന്നു. ഇതിനെ തുടർന്ന് നബാഡിന്റെ സഹായത്തോടെ ബൈപ്പാസ്- നിർമിക്കുന്നതിന് ഡിപിആർ തയ്യാറാക്കാൻ പ്രാഥമികാനുമതി ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ യോഗം ചേർന്നു, മുസ്ലിം ലീഗ് നേതാവും ചെമ്മനാട് പഞ്ചായത്ത്- പ്രസിഡന്റുമായ കല്ലട്ര അബ്ദുൾഖാദർ ചെയർമാനായും മുൻ പഞ്ചായത്തംഗം എ നാരായണൻ നായർ കൺവീനറുമായുള്ള കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനവുമായി മുന്നോട്ട്- പോയി.
ഡിപിആർ സമർപ്പിച്ചുവെങ്കിലും നബാഡിലേക്കുള്ള- ലിസ്-റ്റിൽ നിന്ന് ഈ പ്രവൃത്തി യുഡിഎഫ് സർക്കാർ ഒഴിവാക്കി. പിന്നീട് 2016 -2021 എൽഡിഎഫ്- സർക്കാരിന്റെ ആദ്യബജറ്റിൽ തന്നെ ബൈപാസ് റോഡിനുള്ള അനുമതി ലഭിച്ചു. വീണ്ടും യോഗം വിളിച്ചു ചേർത്തു തഹസിൽദാർക്ക്- കത്ത്- നൽകി. തുടർന്ന് സാറ്റലൈറ്റ് സർവ്വേയിലൂടെ അലൈമെന്റ് – നിശ്ചയിച്ചു ഡിപിആർ തയ്യാറാക്കി കിഫ്-ബിക്ക്- സമർപ്പിച്ചു. 55.27 കോടി രൂപയുടെ സാമ്പത്തിക്കാനുമതി നൽകി സർക്കാർ ഏജൻസിയായ ആർബിഡിസികെ യെ ടെണ്ടർ ചെയത്- പ്രവൃത്തി നടപ്പിലാക്കാൻ ചുമതലപ്പെടുത്തിയത് .
ബൈപാസ് റോഡുമായി ബന്ധപ്പെട്ട്- എംഎൽഎ ചെമ്മനാട്- പഞ്ചായത്ത്- ഓഫീസിൽ നാലുതവണ യോഗം വിളിച്ചു ചേർത്തു. കിഫ്-ബി മാനദണ്ഡപ്രകാരം റോഡിന് വീതി ലഭ്യമായാൽ മാത്രമേ ടെണ്ടർ നടപടി തുടങ്ങാൻ സാധിക്കുകയുള്ളു. ആയതിനാൽ ബൈപാസ് റോഡ് കടന്നുപോകുന്ന ഭാഗങ്ങളിൽ ദേശീയ പാതയ്ക്ക് സ്ഥലം നൽകിയ വ്യവസ്ഥയിൽ തന്നെ ഭൂമി ഏറ്റെടുക്കാൻ തീരുമാനമായി. നഷ്ടപരിഹാരം നൽകാൻ സർക്കാർ തയ്യാറാണെന്ന് മൂന്ന് എംഎൽഎ കുഞ്ഞിരാമൻ യോഗത്തിൽ അറിയിചിരുന്നു . 55.27 കോടി രൂപയില്‍ 24.48 കോടി രൂപ ഭൂമി ഏറ്റെടുക്കലിനാണ് പണം വകയിരുത്തിയത് .ജനങ്ങൾക്ക്- ബുദ്ധിമുട്ടുണ്ടാക്കി അവരുടെ ഭൂമി നോട്ടിഫിക്കേഷൻ ചെയ്-ത്- നിർബന്ധപൂർവം ഏറ്റെടുക്കുക – ലക്ഷ്യമല്ലെന്നും ജനങ്ങൾ സ്വയം മുന്നോട്ടു വരണമെന്നും അഭ്യർഥിക്കുകയും ചെയ്തിരുന്നു .
എന്നാൽ പദ്ധതിയുടെ ഭാഗമായി ആരാധനാലയം പൊളിക്കുമെന്ന ഒരു കള്ള പ്രചാരണം.ഇതിനിടയിൽ ഉയർന്നു വന്നു ഇതോടെ ഭൂമി വിലക്ക്- തരാൻ സന്നദ്ധരായി വന്നവരിൽ പോലും ആശങ്ക ഉടലെടുത്തു . 12 മീറ്റര്‍ വീതിയില്‍ നിര്‍മിക്കുന്ന ഈ റോഡില്‍ ഏഴു മീറ്റര്‍ വീതിയില്‍ മെക്കാഡം ടാറിങ്ങോടുകൂടി രണ്ട് ലൈനായി നിര്‍മിക്കുന്ന റോഡിന് ഇരുവശത്തും ഡ്രൈനേജ്, കേബിള്‍, വാടെര്പൈപ്, സോളാര്‍ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കല്‍ എന്നിവയ്ക്കായി 1.5മീറ്റര്‍ വീതിയില്‍ അണ് പേവഡ് ഷോല്ഡര് നിര്‍മാണം, നടപ്പാത നിര്‍മാണം എന്നിവക്കാണ് ഏഴു മീറ്റര്‍ കഴിഞ്ഞുള്ള ബാക്കി സ്ഥലം ഉപയോഗിക്കുന്നത്. ആരാധനാലയങ്ങളുടെ അടുത്ത് 10 മീറ്റര്‍ മാത്രമാണ് റോഡിനായി സ്ഥലം എടുക്കുന്നതന്ന വസ്തുത മറച്ചു വെച്ച്കൊണ്ടാണ് കള്ള പ്രചാരണം ചിലർ പടച്ചുവിട്ടത്. എന്നാൽ ഈ പ്രചാരണം അതികം ചലനം ഉണ്ടാക്കിയില്ല . പെരുമ്പള പ്രദേശത്തെ 500 മീറ്ററോളം വരുന്ന ജനവാസ കേന്ദ്രങ്ങൾ ഒഴിവാക്കി അലൈന്മെന്റില് മാറ്റം വരുത്തണമെന്ന ആവശ്യവും ഉയർന്നു വന്നതോടെ 2019 ൽ പദ്ധതി ഉപേക്ഷിക്കുന്ന ഘട്ടത്തിലാത്തി .
എന്നാൽ പുതിയ സര്‍കാര്‍ വന്നതിനുശേഷം പല കോണുകളില്‍ നിന്നും റോഡിന്റെ നിര്‍മാണം നടപ്പിലാക്കണമെന്ന് ആവശ്യം ഉയരുകയും അതിനോട് എം എല്‍ എ സി എച്ച് കുഞ്ഞമ്പു അനുകൂല പ്രതികരണം നടത്തുകയും ചെയ്തു. ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, ബൈപാസ് റോഡു കമിറ്റി എന്നിവരുമായി കൂടിയാലോചിച്ച് ഒരു പുനരാലോചന കമിറ്റി വിളിക്കാന്‍ തീരുമാനിക്കുകയും കമിറ്റി 4/7/2021ന് പഞ്ചായത്ത് കുടുംബശ്രീ ഹാളില്‍ വച്ച് നടക്കുകയും ചെയ്തു. യോഗത്തില്‍ പ്രൊജക്ട് ഉപേക്ഷിക്കാന്‍ പാടില്ലെന്ന ഏക അഭിപ്രായം ഉടലെടുക്കുകയും ചെയ്തു . യോഗ തീരുമാന പ്രകാരം 4.5 കി.മീ റോഡില്‍ പെരുമ്പള ഭാഗത്തെ 500 മീറ്റര്‍ ഭാഗത്തുമാത്രമാണ് പ്രശ്നമുള്ളത്. അതുകൊണ്ടുതന്നെ ഒന്നുകൂടി പുനപരിശോധിച്ചശേഷം അലൈമെന്റില്‍ ഈ ഭാഗത്ത് മാറ്റം വരുത്താന്‍ സാധിക്കുമോ എന്ന് പരിശോധിക്കാനും തീരുമാനിച്ചു. അലൈന്മെന്റില് മാറ്റം വരുത്തുന്ന കാര്യം പരിശോധിക്കാനായി ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്കാന് ആര് ബി ഡി സി കെ എം ഡി ജാഫര്‍ മാലിക്ക് ഐ എ എസിന് കത്ത് നല്‍കുമെന്നും സി എച്ച് കുഞ്ഞമ്പു എം എല്‍ എ അറിയിച്ചു.
ഈ പരിശോധനക്ക് ശേഷം വീണ്ടും കമിറ്റി ചേര്‍ന്ന് അനുയോജ്യമായ തീരുമാനം കൈക്കൊള്ളാനും അതനുസരിച്ച് മുന്നോട്ട് പോകാനും കൂടുതല്‍ ആളുകളെ ഉള്‍പെടുത്തി റോഡ് കമിറ്റി പുനസംഘടിപ്പിക്കാനും തീരുമാനിച്ചു.
പദ്ധതിക്കായി ഒരാളുടെ ഭൂമിപോലും അനാവശ്യമായി ഏറ്റെടുക്കില്ലെന്നും എന്നാല്‍ റോഡിന് ആവശ്യമായത് വിട്ടുവീഴ്ചാ മനോഭാവത്തോടെ വിട്ടു നല്കാന് സന്നദ്ധമാകണമെന്നും പറഞ്ഞ സി എച്ച് കുഞ്ഞമ്പു എം എല്‍ എ വ്യക്തമാക്കി . നമുക്ക് ലഭിക്കാന്‍ പോകുന്ന ഏറ്റവും മനോഹരമായ റോഡ് പ്രോജെക്ടാണെന്നും കമിറ്റി ഉദ്ഘാടനം ചെയ്തുകൊണ്ട് വ്യക്തമാക്കി.യോഗത്തില്‍ റോഡ് കമിറ്റി കണ്‍വീനര്‍ എ നാരായണന് നായര്‍ സ്വാഗതവും പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബകര്‍ അധ്യഷതയും വഹിച്ചു. പദ്ധതിയെ വിശദീകരിച്ച് ആര് ബി ഡി സി കെ ലാന്‍ഡ് അക്വിസിഷന്‍ ഡെപ്യൂടി കലക്ടര്‍ അനില്കുമാര്പ്രോജക്ട് എഞ്ചിനീയര്‍ അനീഷ് എന്നിവര്‍ സംസാരിച്ചു. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാനവാസ് പാദൂര്‍, ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാര്‍ തുടങ്ങിയവരും സംസാരിച്ചു