കഴുത്തിനു പിടിച്ചു ഞെരിച്ചപ്പോൾ, കൊല്ലല്ലേ അമ്മേ, നമുക്കു ജീവിക്കാമെന്ന് അവൾ പറഞ്ഞു… മകളെ കൊന്ന വാഹിതയുടെ മൊഴി ഇങ്ങനെ
കണ്ണൂര്‍: ചാലാട് കുഴിക്കുന്നില്‍ ഒന്‍പതു വയസുകാരിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്നു പോലീസ്. രാജേഷ് -വാഹിദ ദമ്പതികളുടെ മകള്‍ അവന്തികയാണു കൊല്ലപ്പെട്ടത്.
സംഭവത്തിൽ മാതാവ് വാഹിദയെ പോലീസ് അറസ്റ്റ് ചെയ്തു. അവന്തികയെ കഴുത്തുഞെരിച്ചു കൊല്ലുകയായിരുന്നെന്നു മാതാവ് പോലീസിനോടു സമ്മതിച്ചു.
‘കഴുത്തു ഞെരിച്ചപ്പോൾ മരിക്കണ്ട അമ്മേ നമുക്കു ജീവിക്കാം എന്ന്അവൾ പറഞ്ഞുവെന്നും വാഹിത പറയുന്നു.
മകളോടുള്ള സ്നേഹവും വാത്സല്യവും വ്യക്തമാക്കുന്നതാണ് ഇന്നലെ പൊലീസിനു വാഹിദ നൽകിയ മൊഴി. അസുഖം കാരണം മരിച്ചുപോകുമെന്നും മകൾ ഒറ്റപ്പെട്ടു പോകുമെന്നും വാഹിദ ഭയപ്പെട്ടിരുന്നു. ആശുപത്രിയിൽ പോകാമെന്ന്, ശനിയാഴ്ച വൈകിട്ടു ഭർത്താവ് രാജേഷ് പറഞ്ഞതോടെ ആശങ്ക വർധിച്ചിരിക്കാമെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
‘എനിക്ക് അസുഖം വന്നു മരിച്ചാൽ നീ ഒറ്റയ്ക്കായിപ്പോവില്ലേയെന്നും ഒരുമിച്ചു മരിക്കാമെന്നും ശനി രാത്രി മകളോടു പറഞ്ഞിരുന്നു. മരിക്കേണ്ട അമ്മേ നമുക്കൊരുമിച്ചു ജീവിക്കാമെന്നുമായിരുന്നു മകൾ മറുപടി നൽകിയത്. കഴുത്തിനു പിടിച്ചു ഞെരിച്ചപ്പോൾ, ചെയ്യല്ലേ അമ്മേ, നമുക്കു ജീവിക്കാമെന്നാണ് അവൾ പറഞ്ഞത്.’
വാഹിദയക്കു മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നെന്നും അതിനു മരുന്നു കഴിച്ചുവരികയായിരുന്നെന്നും പോലീസ് പറഞ്ഞു.
എന്നാൽ, ദമ്പതികള്‍ തമ്മില്‍ കുടുംബകലഹം പതിവാണെന്നു നാട്ടുകാര്‍ പറഞ്ഞു. മകളെ കൊലപ്പെടുത്തിയശേഷം ആത്മഹത്യചെയ്യാനായിരുന്നു വാഹിദയുടെ നീക്കമെന്നു പോലീസ് പറഞ്ഞു.