ദൃശ്യത്തിനു ശേഷം മോഹന്‍ലാല്‍-ജിത്തു ജോസഫ് ത്രില്ലര്‍ വീണ്ടും; ട്വല്‍ത്ത് മാന്‍ പ്രഖ്യാപിച്ച് മോഹന്‍ലാല്‍
തിരുവനന്തപുരം: ദൃശ്യം സീരീസിന് ശേഷം മോഹന്‍ലാല്‍ ജീത്തു ജോസഫ് ടീം അടുത്ത ത്രില്ലര്‍ ചിത്രവുമായി എത്തുന്നു. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. മോഹന്‍ലാലാണ് ഫേസ്ബുക്കിലൂടെ ട്വല്‍ത്ത് മാന്‍ എന്ന ചിത്രം പ്രഖ്യാപിച്ചത്.
ത്രില്ലര്‍ തന്നെയാകും ട്വല്‍ത്ത് മാന്‍ എന്നാണ് പോസ്റ്റര്‍ നല്കുന്ന സൂചന. വി എസ് വിനായക് എഡിറ്റിംഗ് നിര്‍വഹിക്കുന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതം അനില്‍ ജോണ്സണ് കൈകാര്യം ചെയ്യുന്നു. കലാസംവിധാനം രാജീവ് കോവിലകം നിര്‍വഹിക്കുന്നു.
മോഹന്‍ലാല്‍- ജീത്തു ജോസഫ് ടീമിന്റെ റാമിന് ശേഷമാകും ട്വെല്‍ത്ത് മാന്‍ ആരംഭിക്കുക. ബ്രോ ഡാഡി, എംപുരാന് തുടങ്ങിയ സിനിമകള്‍ക്ക് പുറമെയാണ് മോഹന്‍ലാല്‍ പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. ബി. ഉണ്ണികൃഷ്ണന് സംവിധാനം ചെയ്യുന്ന ‘നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട്’, പ്രിയദര്‍ശന്റെ ‘മരയ്ക്കാര്‍: അറബിക്കടലിന്റെ സിംഹം’ തുടങ്ങിയ മോഹന്‍ലാല്‍ ചിത്രങ്ങള്‍ ഉടന്‍ റിലീസ് ചെയ്യും.