കണ്ണീർ പൊഴിച്ച് കടലോരം..ബോട്ട് തകർന്ന് കാണാതായ മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങൾ കരയ്ക്കടിഞ്ഞു.
കാസർകോട്: കീഴൂർ അഴിമുഖത്ത് ഫൈബർ ബോട്ട് തകർന്ന് കാണാതായ മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങൾ കരയ്ക്കടിഞ്ഞു.കാസർകോട് കസബ കടപ്പുറത്ത് നിന്നും മത്സ്യ ബന്ധനത്തിന് പോയ ബോട്ടാണ് ഇന്നലെ ശക്തമായ തിരയിൽപെട്ട് തകർന്നത്.
മത്സ്യത്തൊഴിലാബികളായശശിയുടെ മകന് സന്ദീപ് (33), അമ്പാടിയുടെ മകന് രതീശന് (30), ഷണ്മുഖന്റ മകന് കാര്‍ത്തിക്ക് (29) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയിരിക്കുന്നത്. സന്ദീപിന്റെയും രതീഷിന്റെയും മൃതദേഹം കോട്ടിക്കുളത്ത് കരയ്ക്കടിയു കയായിരുന്നു. രതീഷിന്റെ മൃതദേഹം ബേക്കലിനടുത്ത് കടലില്‍ തെരെച്ചില്‍ നടത്തുകയായിരുന്ന മത്സ്യതൊഴിലാളികള്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹങ്ങള്‍ ആംബുലന്‍സില്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
ഞായറാഴ്ച പുലര്‍ചെ 6 മണിയോടെയാണ് ദുരന്തം ഉണ്ടയത്. സോമന്റെ മകന് രവി (40), ലക്ഷ്മണന്റെ മകന് ഷിബിന്‍ (30), ഭാസ്ക്കരന്റെ മകന് മണികുട്ടന് (35), വസന്തന്റെ മകന് ശശി (30) എന്നിവർ പരിക്കുകളോടെ നീന്തി രക്ഷപ്പെട്ടിരുന്നു.
ഫൈബര്‍ തോണി ശക്തമായ തിരമാലയില്‍പ്പെട്ട് തകരുകയായിരുന്നു. ഭാഗീകമായി തകര്‍ന്ന നിലയില്‍ തോണി ഇന്നലെ തന്നെ കരയ്ക്കടിഞ്ഞിരുന്നു. കാണാതായ മൂന്ന് പേര്‍ക്ക് വേണ്ടി കോസ്റ്റല്‍ പൊലീസിന്റെ ബോട്ടും മീന്‍പിടുത്ത തൊഴിലാളികളുടെ വള്ളങ്ങളും ഫിഷറീസ് വകുപ്പിന്റെ ബോട്ട് തൈക്കടപ്പുത്ത് നിന്നും എത്തിച്ചും കാണാത്തവർക്ക് വേണ്ടിയുള്ള തിരച്ചിൽ ഇന്നലെ നടത്തിയിരുന്നെങ്കിലും ആരെയും കണ്ടെത്താൻ സാധിച്ചിരുന്നില്ല.