കെ സുധാകരനെതിരായ അഴിമതി ആരോപണം: വിജിലൻസിന്റെ പ്രാഥമിക അന്വേഷണം ആരംഭിച്ചു
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദിച്ചുവെന്ന പരാതിയിൽ കെ പി സി സി പ്രസിഡൻ്റ് കെ സുധാകരനെതിരെ വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തുന്നു. പരാതിയിൽ പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ വിജിലൻസ് ഡയറക്ടറാണ് ഉത്തരവിട്ടത്. പരാതിയിൽ കഴമ്പുണ്ടോ എന്നാണ് പ്രാഥമികമായി പരിശോധിക്കുന്നത്. സുധാകരൻ്റെ മുൻ ഡ്രൈവർ പ്രശാന്ത് ബാബുവാണ് പരാതി നൽകിയത്.