മഹാരാഷ്ട്രയിലെ പാൽഘറിൽ കെമിക്കൽ ഫാക്ടറിയിൽ വൻ സ്ഫോടനം; നിരവധി പേർക്ക് പരിക്ക്
മുംബൈ: മഹാരാഷ്ട്രയിലെ പാൽഘറിൽ കെമിക്കൽ ഫാക്ടറിയിൽ വൻ സ്ഫോടനം. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഭാരത് കെമിക്കൽ പ്ലാന്റിൽ ശനിയാഴ്ച രാത്രിയോടെയാണ് സംഭവം.
പാൽഘറിലെ താരാപുർ വ്യവസായ മേഖലയിലാണ് ഭാരത് കെമിക്കൽ പ്ലാന്റ് സ്ഥിതി ചെയ്യുന്നത്. പരുക്കേറ്റയവരെ തുംഗ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.
സ്ഫോടനത്തെത്തുടർന്നുണ്ടായ തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. അഞ്ച് ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തിയിട്ടുണ്ട്. സ്ഫോടനത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.