കുളിക്കുന്നതിനിടെ യുവതിയെ കയറി പിടിച്ച് പീഡിപ്പിക്കാന്‍ ശ്രമം; 21കാരന് അറസ്റ്റില്‍
പാലോട്: തോട്ടില്‍ കുളിക്കുകയായിരുന്ന യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവിനെ പോലീസ് പിടികൂടി. നന്ദിയോട് കുടവനാട് ആലംപാറ തോട്ടരികത്ത് ആര്യ ഭവനില്‍ അരുണ്‍ എന്ന റെമോ കണ്മന്(21) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം ആറ് മണിയോടെ പ്രതി തന്റെ സ്വന്തം വീട് അടിച്ച് തകര്‍ക്കുകയും മാതാപിതാക്കളെയും ഭാര്യയും അക്രമിച്ച് പുറത്താക്കുകയും ചെയ്തു. തുടര്‍ന്നാണ് ഇയാള്‍ വീടിന് അടുത്തുള്ള തോട്ടില്‍ കുളിക്കുകയായിരുന്ന യുവതിയെ കടന്ന് പിടിച്ച് പീ#ിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.
ഇതേ സമയം റോഡിലൂടെ പോയ ബൈക്ക് യാത്രക്കാരനെ തടഞ്ഞ് നിര്‍ത്തി കയ്യേറ്റം ചെയ്തു. ഒടുവില്‍ സംഭവം അറിഞ്ഞ് പോലീസ് എത്തിയപ്പോള്‍ സമീപത്തെ വനത്തില്‍ പ്രതി ഒളിച്ചു. പിന്നീട് നടത്തിയ തിരച്ചിലില്‍ ഇയാളെ പോലീസ് പിടികൂടി. നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഇയാള്‍ക്ക് എതിരെ നിരവധി കേസുകളുണ്ടെന്നും ഗുണ്ടാ നിയമപ്രകാരമുള്ള നടപടികള്‍ ആരംഭിച്ചുവെന്നും പോലീസ് പറഞ്ഞു.