കാസര്‍കോട് : തിരഞ്ഞെടുപ്പ് സ്ഥലമാറ്റുവുമായി ബന്ധപെട്ട് കാസറകോട് ഡി വൈ എസ് പിയായിരുന്നു പി ബാലകൃഷണന് നായരെ കണ്ണൂര്‍ എ സി പി യായി സ്ഥലം മാറ്റിയിരുന്നെങ്കിലും ആഭ്യന്തരവകുപ്പ് തിരിച്ചു കാസര്‍കോട് ഡി വൈ എസ് പി യായി തന്നെ പുനര്‍നിയമിച്ചത് ഫലം കാണുന്നു . ഇന്ന് രാവിലെ 10 മണിയോടെ കാസര്‍കോട് ഡി വൈ എസ പിയായി ചുമതലയേറ്റ ബാലകൃഷണന് നായര്‍ ആദ്യം നല്കിയ നിര്‍ദേശം സ്ഥിരം കുറ്റവാളികളെ കണ്ടത്താനാണ് . കാസര്‍കോട് സബ് ഡിവിഷനിലെ മയക്കുമരുന്ന് -പുഴിമാഫിയ വലിയ തലവേദനയാണ് കാസര്‍കോട് ഡി വൈ എസ് പിക്ക് നേരത്തെ സൃഷ്ട്ടിച്ചിരുന്നത് . തുടര്‍ന്ന് കാസര്‍കോട് ചാര്‍ജെടുത്ത പി സദാന്തനും ഇതേ നിലപാടാണ് സീകരിച്ചിരുന്നത് .
കാസര്‍കോട് നഗരസഭ പ്രദേശത്തെ മയക്കുമരുന്ന് -കഞ്ചാവ് വില്പന പൂര്‍ണമായി ഇല്ലാതാക്കാനുള്ള ആദ്യനടപടിയാണ് സ്ഥിരം കുറ്റവാളികളെ കണ്ടത്താന്‍ ഡി വൈ എസ പി നിര്‍ദേശം നല്‍കിയത് . നിരവധി കേസുകളില്‍ പ്രതികളായതും ഇപ്പോഴും കുറ്റകൃത്യത്തില്‍ മുഴുകുന്നവരുമായ 23 ആളുകളാണ് ആദ്യ ലിസ്റ്റില്‍ തന്നെ ഇടം പിടിച്ചത് . ഇതില്‍ മയക്കുമരുന്ന് വില്പന നടത്തി വന്നിരുന്ന ബന്തിയോട് സ്വദേശി സുലൈമാന്‍ രിഫായിയെന്ന ച്ചീട്ടു രിഫായി കണ്ടത്താന്നണ് ആന്റി ഗുണ്ടാ സ്ക്വാഡിനും ടൌണ്‍ എസ് ഐ ഷെയ്ഖ് അബ്ദുള്‍ റസാഖിനും നിര്‍ദേശം ലഭിച്ചത്.
തുടര്‍ന്ന് ആന്റി ഗുണ്ടാ സ്ക്വാഡിലെ ഗോകുല്‍ ,സജന്, സുബീഷ് ചന്ദ്രന്, നിതിന്‍ സരങ്,രജീഷ് കാസറകോട് ടൌണ്‍ സ്റ്റേഷന് എസ് ഐ ഷെയ്ഖ് അബ്ദുല്‍ റസാഖും ശ്രീകാന്ത് ജെയിംസ് സംഘമായി തിരച്ചില്‍ നടത്തി വരുകയാണ് തളങ്കര മാലിക്ദീനാര്‍ ഗ്രൗണ്ടിന്റെ കിഴക്ക് വശത്തുള്ള ആളൊഴിഞ്ഞ പ്രദേശത്ത് രിഫായിയെ കണ്ടത്തുന്നത് . പോലീസിനെ കണ്ട രിഫായി ഓടാന്‍ ശ്രമിച്ചെങ്കിലും ആന്റി ഗുണ്ടാ സ്ക്വാഡിനെ ഓടി തോല്പിക്കാന് പ്രതിക്ക് സാധിച്ചില്ല .തുടര്‍ന്ന് നടന്ന പരിശോധനയില്‍ 13 ഗ്രാം എം ഡി എമ്മും ഇത് വലിക്കാന്‍ ഉപയോഗിക്കുന്ന പൈപ്പും ഒരു പുകയില പാക്കറ്റും കണ്ടത്തിയത് . പോക്കറ്റിലുണ്ടായിരുന്ന സണ്‍ ഗ്ലാസിന്റെ ബോക്സില്‍ നിന്നാണ് ഇത് കണ്ടെടുത്തത്.
ഡി ജി പിയുടെ ഉത്തരവ് പ്രകാരം പ്രതിയെ കാപ്പ ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത് . നേരത്തെ ഒരു വധശ്രമം ഉള്‍പ്പടെ രണ്ട് അടിപിടി കേസിലും രണ്ട് കഞ്ചാവ് കേസുകളിലും ഇയാള്‍ പ്രതിയാണ് .
വരും ദിവസങ്ങളിൽ കുറ്റകൃത്യങ്ങളിൽ മുഴുകിയിരിക്കുന്ന സ്ഥിരം കുറ്റവാളികളുടെ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും ലഹരി മാഫിയകളുടെ തടവറയിൽ നിന്ന് കാസർകോടിനെ മോചിപ്പിക്കാനുള്ള ശ്രമം ഉർജ്ജിതപ്പെടുത്തുമെന്ന് ഡി വൈ എസ് പി പി ബാലകൃഷ്ണൻ നായർ വെക്തമാക്കി . ഇതിനായി ജനങ്ങളുടെ സഹകരണവും അഭ്യർത്ഥിച്ചു .