മംഗളൂരു: യുവ ബഹുഭാഷ പണ്ഡിതനും മുഹിമ്മാത്ത് പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ ഹാഫിള് തൗസീഫ് ഹിമമി സഅദി (32) മംഗളൂരുവിലുണ്ടായ വാഹനാപകടത്തില്‍ മരണപ്പെട്ടു. ബി.സി റോഡ് പാണമംഗളൂര്‍ സ്വദേശി അബ്ദുല്‍ ഹമീദിന്റെയും മൈമൂനയുടെയും മകനാണ്.
കുമ്പ്ര കൗസരി കോളേജിലായിരുന്നു ഖുര്‍ആന്‍ പഠനം. മുഹിമ്മാത്ത് ദഅവ കോളേജില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി ഹിമമി ബിരുദം നേടി ജാമിഅ സഅദിയ്യയില്‍ ഉപരിപഠനം നടത്തി. ശാന്തിപ്പള്ള ആലംപാടി ഉസ്താദ് മെമ്മോറിയല്‍ അഹ്ദലിയ്യ ദര്‍സ്സ്, കുത്താര്‍ എ.എച്ച് ദഅവ കോളേജ് മുദരിസ് എന്നിവിടങ്ങളില്‍ സേവനമനുഷ്ടിച്ചു. മംഗളൂരു കങ്കനാടി തര്‍ത്തീല്‍ സ്റ്റഡി സെന്ററിന്റെ സ്ഥാപകനാണ്.
ഭാര്യ: മുഹാരിസ. മക്കള്‍: തഹ് രീസ, മുഹമ്മദ് സഹോദരങ്ങള്‍: ആസിഫ്, മൗസൂഫ്, മഹ്റൂഫ്, അഫീഫ്, നുസ്രത്ത്, ഫര്‍അത്ത്, അന്നത്ത്, ഇഫ്രത്ത്, ഫഈമത്ത്.
ഹിമമി സഅദിയുടെ വിയോഗത്തില്‍ മുഹിമ്മാത്ത് കേന്ദ്ര കമ്മിറ്റി പ്രസിഡണ്ട് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്, ജനറല്‍ സെക്രട്ടറി ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി എന്നിവരും മറ്റ് അംഗങ്ങളും അനുശോചിച്ചു…..