കാഞ്ഞങ്ങാട് മുസ്ലിം വെല്‍ഫെയര്‍ സൊസൈറ്റി ഓൺലൈൻ പഠനത്തിന് ലാപ്പ്ടോപ്പ് നൽകി.
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മുസ്ലീം വെല്‍ഫെയര്‍ സൊസൈറ്റി കാഞ്ഞങ്ങാട് സൗത്തിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിക്ക് ഓണ്‍ലൈന്‍ പഠന സഹായത്തിന് ആവശ്യമുള്ള ലാപ്ടോപ്പ് നല്കി. മുസ്ലീം വെല്‍ഫെയര്‍ സൊസൈറ്റി സംഘടിപ്പിച്ച കൊവിഡ് സമാശ്വാസ സഹായ വിതരണ ചടങ്ങില്‍ ഡയറക്ടര്‍ ബഷീര്‍ ആറങ്ങാടി വിതരണം നിര്‍വ്വഹിച്ചു. സൊസൈറ്റി ചെയര്മാന് ടി അബൂബക്കര്‍ ഹാജിയുടെ അദ്ധ്യക്ഷതയില്‍ സംയുക്ത ജമാ അത്ത് പ്രസിഡണ്ട് പാലക്കി സി കുഞ്ഞാമദ് ഹാജി പരിപാടി ഉദ്ഘാടനം ചെയ്തു. തായല്‍ അബ്ദുള്‍ റഹ്മാന് ഹാജി, മുന്‍ നഗരസഭാ ചെയര്മാന് വി ഗോപി, സി എം ഖാദര്‍ ഹാജി, എ ഹമീദ് ഹാജി, സിമുഹമ്മദ് കുഞ്ഞി, എം ഇബ്രാഹിം, പാലാട്ട് ഇബ്രാഹിം, മുത്തലിബ് കൂളിയങ്കാല്‍, ടി റംസാന്, സിഎച്ച് ഹമീദ് ഹാജി എന്നിവര്‍ സംബന്ധിച്ചു.
പടം:കാഞ്ഞങ്ങാട് മുസ്ലിം വെൽഫെയർ സൊസൈറ്റി കാഞ്ഞങ്ങാട് സൗത്തിലെ പ്ലസ് ടു വിദ്യാർത്ഥിനിക്ക് പഠന സഹായത്തിന് നൽകുന്ന ലാപ്പ്ടോപ്പ് സൊസൈറ്റി ഡയറക്ടർ ബഷീർ ആറങ്ങാടി വിതരണം ചെയ്യുന്നു.