നിനക്ക്” ഞാന്‍ കാണിച്ച് തരാം” നിന്റെ വാര്‍ഡില്‍ ഒറ്റ പ്രവൃത്തി നടത്താനും ഞാന്‍ അനുവദിക്കില്ല (ഗാമ പഞ്ചായത്തും, ബ്ലാക്ക് പഞ്ചായത്തും , ഭരിക്കുന്നത് ഞങ്ങളാണ് . 25000 രൂപ നൽകിയാൽ ഏത് സ്ത്രീയും ഇങ്ങനെയുള്ള പരാതിയുമായി രംഗത്ത് വരും .ചെങ്കള ഗ്രാമ പഞ്ചായത്ത് നാലാംവാർഡ് മെമ്പർ സവിതക്കെതിരെ ബ്ലോക്ക് പഞ്ചായത്ത് അംഗം സി.വി.ജയിംസിന്റെ ഭീഷണി .
കാസർകോട് ജില്ലയിലെ ചെങ്കള ഗ്രാമ പഞ്ചായത്ത് നാലാം വാര്‍ഡിനെ പ്രതിനിധീകരിക്കൂന്ന സവിത.എം ബ്ലോക്ക് പഞ്ചായത്ത് അംഗവും കോൺഗ്രസ് നേതാവുമായ സി.വി.ജെയിംസിനെതീരെ പരാതിയുമായി രംഗത്ത്.
നാലാം വാര്‍ഡിലെ ഒരു റോഡിനുവേണ്ടി എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 3 ലക്ഷം രൂപ് അനുവദിച്ചതിനെ തുടർന്ന് പ്രസ്തുത റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനവുമായി ബന്ധക്കെട്ട് ജൂൺ 29 തിയതി വാർഡിൽ ഗൂണഭോക്ത്യ കമ്മിറ്റി യോഗം ചേരാൻ തീരുമാനിച്ചിരുന്നു . ഈ യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗമായ സി.വി.ജെയിംസിനെ പങ്കെടുപ്പി ച്ചില്ല എന്ന് ആരോചിച്ച് 28.06.2021 തിയ്യതി രാത്രി 10 മണിയോടെ സി.വി.ജയിംസ് ഫോണില്‍ വിളിച്ച് ചീത്ത പറഞ്ഞു.
നിനക്ക്” ഞാന്‍ കാണിച്ച്” തരാം നിന്റെ വാര്‍ഡില്‍ ഒറ്റ പ്രവൃത്തി നടത്താനും ഞാന്‍ അനുവദിക്കില്ല (ഗാമ പഞ്ചായത്തും, ബ്ലാക്ക് പഞ്ചായത്തൂും, ഭരിക്കുന്നത് ഞങ്ങളാണെന്നും പഞ്ചായത്ത് യോഗത്തില്‍ പോലും പങ്കെടുക്കാന്‍ അനുവദിക്കില്ലന്ന് ഭീഷണിപ്പെടുത്തുകയും ഉണ്ടായി.
ഇതുമായി ബന്ധപെട്ട് ബദിയടുക്ക പോലീസിൽ സവിത.എം പരാതി നൽകിയതിനെ തുടർന്ന് സി.വി.ജെയിംസിനെ ഐ പി സലിം സ്റ്റേഷനിൽ വിളിച്ചു വരുത്തി .എന്നാൽ ഐ പി യുടെ മുന്നിൽ വെച്ചും ഭീഷണി തുടരുന്ന സമീപനമാണ് സി.വി.ജെയിംസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും .25000 രൂപ നൽകിയാൽ ഏത് സ്ത്രീയും ഇങ്ങനെയുള്ള പരാതിയുമായി വരുമെന്നാണ് ഐ പി യുടെ മുന്നിൽ വെച്ച് ആക്ഷേപിച്ചെന്നും സവിത.എം പറയുന്നു .
ഒരു സ്ത്രീ എന്ന പരിഗണപോലും നല്‍കാതെയാണ് ഇദേഹം ഭീഷണിപ്പെടുത്തിയതെന്നു ഫോണില്‍ വിളിച്ചും നേരിട്ടും തന്നെ മാനസീകമായി പീഡിപ്പിച്ചുവെന്ന് കട്ടി മുഖ്യമന്ത്രിക്കും വനിതാ കമ്മിഷനും പരാതി നൽകിയിരിക്കുകയാണ് സവിത