വൈദ്യുത ബിൽ ; വിഛേദിക്കില്ലെന്ന് സര്‍ക്കാര്‍ ,വിഛേദിക്കുമെന്ന് കെഎസ്ഇബി. പ്രതിപക്ഷത്തിന് മൗനം ലോക്ക് ഡൗണിൽ കുടുങ്ങിയ ജനം പണംകണ്ടെത്താൻ ഇനി തെണ്ടാൻ ഇറങ്ങേണ്ടി വരുമോ ?
കാസർകോട് : വൈദ്യുതി ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി കെഎസ്ഇബി. കുടിശിക വരുത്തിയാല്‍ ഇനി ഉടന്‍ കണക്ഷന് വിഛേദിക്കാനുളള നോട്ടീസ് നല്‍കാനാണ് പുതിയ തീരുമാനം. എക്സിക്യൂട്ടീവ് എന്‍ജിനീയര്‍മാര്‍ക്ക് ഫോണ്‍ സന്ദേശമായാണ് അറിയിപ്പ്. 15 ദിവസത്തെ നോട്ടീസ് കാലാവധി കഴിയുന്നതോടെ കുടിശികയുള്ളവരുടെ കണക്ഷന് വിഛേദിക്കും.
വൈദ്യുതി ചാര്‍ജ് കുടിശിക വരുത്തിയ ഉപയോക്താക്കള്‍ ആവശ്യപ്പെട്ടാല്‍ തുക അടയ്ക്കാന്‍ സാവകാശം നല്‍കുകയോ തവണകള്‍ അനുവദിക്കുകയോ ചെയ്യുമെന്ന് വൈദ്യുതി ബോര്‍ഡ് ചെയര്മാന് എന്‍.എസ്.പിള്ള അറിയിച്ചു. ഇതു രണ്ടും വേണ്ടാത്തവര്‍ പണം അടച്ചേ മതിയാവൂ. ഉപയോക്താക്കള്‍ അനിശ്ചിതമായി തുക അടയ്ക്കാതിരുന്നാല്‍ ബോര്‍ഡിന് മുന്നോട്ട് പോകാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ലോക്ഡൗണ്‍ കാലത്ത് വൈദ്യുതി കണക്ഷന് വിഛേദിക്കില്ലെന്ന് സര്‍ക്കാര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതിനെ വെല്ലുവിളിച്ചാണ് ജനങ്ങളെ ഇരുട്ടിലാക്കാൻ വൈദ്യുതി വകുപ്പ് രംഗത്തുവരുന്നത് . ജോലിയും കച്ചവടവും തകർന്ന ഞങ്ങൾ എങ്ങനെ പണം കണ്ടത്തുമെന്നാണ് ജനം ചോദിക്കുന്നത് . തവണകളായി നൽകണം എന്ന് പറയുമ്പോൾ തന്നെ മൂന്നായി വീതിച്ചു മാത്രമാണ് ഉദ്യഗസ്ഥർ നൽകുന്നത് .അതിന്നായി തന്നെ ഉദ്യഗസ്ഥരുടെ ശകാരം കേൾക്കണമെന്നാണ് പതുജനം പറയുന്നത് . ചുരുങ്ങിയത് 6 തവണക്കയി ബില്ല് മാറ്റണമെന്നാണ് വ്യാപരികൾ ആവശ്യപെടുന്നത് , എന്നാൽ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വിഷയമായിട്ടും പ്രതിപക്ഷവും വ്യപാര സംഘടനകളും നോക്കി നിൽക്കുകയാണ് , കഴിഞ്ഞ വര്‍ഷവും ലോക്ഡൗണ്‍ സമയത്ത് ഇതുപോലെ നോട്ടീസ് നല്‍കിയെങ്കിലും പ്രതിപക്ഷത്തിന്റെ ശക്തമായ എതിർപ്പ് കാരണവും നവമാധ്യമങ്ങളിൽ പരാതികളും വിമര്‍ശനങ്ങളും ഉയര്‍ന്നതോടെ തീരുമാനം പിന്വലിചിരുന്നു