പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവിനെയും ഭര്ത്യമതിയെയും ആളൊഴിഞ്ഞ തോട്ടത്തില്‍വെച്ച് നാട്ടുകാര്‍ പിടികൂടി.
തായന്നൂര്‍: നിലേശ്വരം സ്വദേശിനിയായ ഭര്‍ത്യമതിയെ യും ബേളൂര്‍ വയമ്പിലെ യുവാവിനെയും കാറില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ പിടികൂടി.
നിലേശ്വരം കൊഴുന്തിലിലെ ആരോഗ്യസേവനവുമായി ബന്ധപ്പെട്ട വാഹനത്തിന്റെ ഡ്രൈവറുടെ ഭാര്യയും വയമ്പില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവിനെയുമാണ് എണ്ണപ്പാറക്കടുത്ത് തൊട്ടിലായിയിലെ ആളൊഴിഞ്ഞ തോട്ടത്തില്‍വെച്ച് നാ ട്ടുകാര് പിടികൂടിയത്.
കാര്‍ കണ്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ പരിശോധിച്ചപ്പോഴാണ് യുവാവിനെ യും യുവതിയെ യും കണ്ടെത്തിയത്. തന്നെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കിയാണ് യുവാവ് കൂട്ടിക്കൊണ്ടുവന്നതെന്ന് യുവതി നാട്ടുകാരോട് പറഞ്ഞു. തുടർന്ന് നാട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് യുവാവ് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ പിടിയിലാവുകയും പിന്നീട് കൂട്ടിയെ വിവാഹം കഴിക്കാമെന്ന ഉറപ്പുനല്‍കുകയും ചെയ്തതായി വ്യക്തമായത്. രണ്ടുപേരെയും നാട്ടുകാര്‍ താക്കീത് നല്കി വിട്ടയച്ചു. ഭര്‍ത്താവ് തന്നെ സ്ഥിരം മര്ദ്ദിക്കുന്നതുകൊണ്ടാണ് ദാമ്പത്യം ജീവിതം മടുത്തു കാമുകനൊപ്പം ഇറങ്ങിവന്നതാണെന്നാണ് യുവതി നാട്ടുകാരോട് പറഞ്ഞത്.