നികുതി നല്കി മദ്യപിച്ചതിനാല്‍ ടിക്കറ്റ് എടുക്കില്ലെന്ന് മദ്യപന്; കെ.എസ്ആര്‍.ടി.സി ബസില്‍ നിന്ന് ഇറക്കിവിട്ടതിന് കണ്ടക്ടര്‍ക്കും ബസിനും നേര്‍ക്ക് ആക്രമണം
മലപ്പുറം: പുത്തനത്താടിയില് മദ്യപന്റെ ആക്രമണത്തില്‍ കെ.എസ്.ആര്.ടി.സി കണ്ടക്ടര്‍ക്ക് പരിക്ക്. ബസും എറിഞ്ഞു തകര്‍ത്തു. മലപ്പുറം ആണ് സംഭവം. പാലാ ഡിപ്പോയില്‍ സര്‍വീസ് നടത്തുന്ന ബസിലാണ് സംഭവം. കോഴിക്കോട് നിന്ന് പാലായിലേക്ക് വരികയായിരുന്നു ബസ്.
പാലാ ഡിപ്പോയിലെ കണ്ടകര് സന്തോഷിന് പരിക്ക്. കല്ലുകൊണ്ടുള്ള ഏറുകൊണ്ട് ഇദ്ദേഹത്തിന്റെ വായില്‍ 23 തുന്നലുകളാണുള്ളത്. മദ്യത്തിന് സര്‍ക്കാരിന് നികുതി നല്കിയതിനാല് കെ.എസ്.ആര്.ടി.സി ബസില്‍ ടിക്കറ്റ് എടുക്കാന്‍ കഴിയില്ലെന്നായിരുന്നു മദ്യപന്റെ നിലപാട്. പുത്തനത്താടി വെയിറ്റിംഗ് ഷെഡില്‍ നിന്ന് കയറിയ യാത്രകക്കാരനാണ് ഇയാളെന്ന് കണ്ടക്ടര്‍ സന്തോഷ് പറയുന്നു. രാത്രിയില്‍ വഴിക്കു നടുക്ക് നിന്നാണ് ഇയാള്‍ ബസിന് കൈകാണിച്ചത്. അപ്പോള്‍ തന്നെ പന്തികേട് തോന്നി. ടിക്കറ്റ് ചോദിച്ചപ്പോള്‍, നികുതി നല്കി മദ്യം കഴിച്ചതിനാല്‍ കെ.എസ്.ആര്.ടി.സി ബസില്‍ ടിക്കറ്റ് എടുക്കേണ്ടതില്ലെന്നായിരുന്നു നിലപാട്.
ഇതോടെ ഡ്രൈവറും മറ്റ് യാത്രക്കാരും ഇടപെട്ട് ഇയാളെ ബസില്‍ നിന്ന് ഇറക്കിവിട്ടു. റോഡിലിറങ്ങിയ ഇയാള്‍ വലിയ കല്ലെടുത്ത് ബസിന്റെ പിന്നില്‍ എറിഞ്ഞു. ചില്ലുപൊട്ടിച്ചാണ് കല്ല് തന്റെ മുഖത്ത് കൊണ്ടത്. വായിക്കുള്ളിലാണ് കൂടുതല്‍ തുന്നലുകളും. പുറത്ത് നാല് തുന്നലുകളുമുണ്ടെന്ന് സന്തോഷ് പറഞ്ഞു. തലയുടെ പിന്‍വശത്തായിരുന്നു ഏറുകൊണ്ടതെങ്കില് സ്ഥിതി മറ്റൊന്നാകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ബസ് നിര്‍ത്തി യാത്രക്കാരും ഡ്രൈവറും ഇറങ്ങി തിരച്ചില്‍ നടത്തിയെങ്കിലും ഇയാള്‍ ഓടിരക്ഷപ്പെട്ടു. ഏറുകൊണ്ട് രക്തം വാര്‍ന്ന നിലയില്‍ കണ്ടക്ടറെ ഉടന്‍തന്നെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പ്രതിയെ കണ്ടാല്‍ തിരിച്ചറിയാമെന്ന് യാത്രക്കാരും കണ്ടക്ടറും അറിയിച്ചു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതിയെ പിടിക്കാനുള്ള ശ്രമത്തിലാണ് പോലീസ്.