യുവഭർതൃമതി ഉദുമ കൊപ്പൽ സ്വദേശിനി സുകന്യയുടെ ആത്മഹത്യയ്ക്ക് പിന്നിൽ ഡിവൈഎഫ്ഐ നേതാവുമായുള്ള അവിഹിത ബന്ധമെന്ന് ആക്ഷേപം
ഉദുമ: വീട്ടുപറമ്പിലുള്ള മാവിൻ കൊമ്പിൽ കെട്ടിത്തൂങ്ങി ജീവിതമവസാനിപിച്ച യുവഭർതൃമതി ഉദുമ കൊപ്പൽ സ്വദേശിനി സുകന്യയുടെ(26 ) ആത്മഹത്യയ്ക്ക് പിന്നിൽ ഡിവൈഎഫ്ഐ നേതാവുമായുള്ള അവിഹിത ബന്ധമെന്ന് സൂചന. ഉദുമ സ്പിന്നിംഗ് മില്ലിലെ ടെക്നീഷ്യയാണ് ഡിവൈഎഫ്ഐ പ്രവർത്തക കൂടിയായ സുകന്യ. യുവതിയുടെ ഭർത്താവ് രഞ്ജിത്ത് പ്രവാസിയാണ്. സുകന്യ സ്പിന്നിംഗ് മില്ലിൽ രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യാറുണ്ട്. രാത്രി 10 മണിക്ക് മൈലാട്ടിയിലുള്ള മില്ലിലെത്തിയാൽ പുലർച്ചെ ഡ്യൂട്ടി കഴിഞ്ഞ് ഇരുചക്രവാഹനത്തിൽ വീട്ടിലെത്താറാണ് പതിവ്. മില്ലിൽ ജോലി നോക്കുന്ന ചെറുവത്തൂർ സ്വദേശിയായ ഡിവൈഎഫ്ഐ നേതാവുമായി സുകന്യ ഇതിനിടയിൽ കടുത്ത പ്രണയത്തിലായിരുന്നു.
ജൂൺ 26–ന് ശനിയാഴ്ച രാത്രി മില്ലിലേക്കാണെന്ന് വീട്ടുകാരോട് പറഞ്ഞ് സ്കൂട്ടിയിൽ പുറപ്പെട്ട സുകന്യ മില്ലിലെത്തിയിരുന്നില്ല. ജൂൺ 27–ന് രാത്രിയിലും ഇതേ നില തന്നെയായിരുന്നു.ഇതിനിടയിൽ ചെറുവത്തൂർ ഡിവൈഎഫ്ഐ നേതാവ് രാത്രിയിൽ രഹസ്യമായി സുകന്യയുടെ വീട്ടിലെത്തിയ കാര്യം അറിയാനിടയായി.ഡിവൈഎഫ്ഐ നേതാവ് യുവതിയുടെ വീട്ടിലെത്തിയ ദൃശ്യം സുകന്യയുടെ വീട്ടുപരിസരത്തുള്ള മറ്റൊരു വീട്ടിലെ സിസിടിവിയിൽ പതിഞ്ഞിതാണ് സംഭവം പുറത്തു വരാൻ കാരണമായത് .
ഭാര്യയുടെ വഴിവിട്ട നീക്കങ്ങൾ മില്ലിൽ ജോലി നോക്കുന്ന ചിലർ ഗൾഫിലുള്ള സുകന്യയുടെ ഭർത്താവിനെ അറിയിച്ചതിനെതുടർന്ന് ഭർത്താവ് രഞ്ജിത് ഗൾഫിൽ നിന്ന് നാട്ടിലെത്തുകയും ഭാര്യയോടൊപ്പം ചെറുവത്തൂരിലുള്ള ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിലെത്തി നേതാവിനെ ചോദ്യം ചെയ്യുകയും ചെയ്തതിരുന്നു . പിറ്റേന്ന് 27–ന് ഞായറാഴ്ച കാലത്ത് മില്ലിൽ നിന്ന് ജോലി കഴിഞ്ഞെത്തിയ യുവതി പുലർകാലം വീട്ടുപറമ്പിലുള്ള മാവിൻ കൊമ്പിൽ കെട്ടിത്തൂങ്ങി ജീവിതമവസാനിപ്പിക്കുകയായിരുന്നു. ഉദയമംഗലം സുകുമാരന്റെയും കാർത്യായനിയുടെയും മകളാണ് ആത്മഹത്യാ ചെയ്ത സുകന്യ .ദമ്പതികൾക്ക് കുട്ടികളില്ല.
ഡിവൈഎഫ്ഐ നേതാവ് സുകന്യയുടെ വീട്ടിൽ രണ്ടു രാത്രിയും രണ്ടു പകലും തങ്ങിയത് യുവതിയുടെ മാതാവുപോലും അറിയാതെയാണെന്ന് പിന്നീട് പുറത്തുവന്നു. കുറ്റിക്കോൽ സ്വദേശിയും മില്ലിൽ തന്നെ ജോലി നോക്കുകയും ചെയ്യുന്ന കുറ്റിക്കോൽ യുവാവുമായി സുകന്യ ആദ്യം അടുപ്പത്തിലായിരുന്നു. പിന്നീടാണ് ഡി വൈ എഫ് ഐ നേതാവുമായി അടുപ്പത്തിലായത്