പന്ത്രണ്ട് കാരിയെ വിവാഹം കഴിക്കാനെത്തിയത് 40 കാരൻ, വിവാഹ ചടങ്ങുകൾ നിർത്തിവച്ച് വരനെയും കൂട്ടരേയും അറസ്റ്റ് ചെയ്ത് പൊലീസ്
ലക്നൗ : പന്ത്രണ്ട് കാരിയായ ആദിവാസി ബാലികയെ വിവാഹം ചെയ്യാനെത്തിയ വരനേയും കൂട്ടരേയും പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ ഘട്ട് ബിജ്രി ഗ്രാമത്തിൽ കഴിഞ്ഞ ദിവസമാണ് ശൈശവ വിവാഹം നടത്താൻ ശ്രമിച്ചത്. വിവാഹ ചടങ്ങുകൾ പുരോഗമിക്കവേ നാട്ടുകാരിലൊരാൾ
ജില്ലാ പ്രൊബേഷൻ ഓഫീസർ ശക്തി ത്രിപാഠിയെ അറിയിക്കുകയായിരുന്നു. ഉടൻ സ്ഥലത്തെത്തിയ പൊലീസ് വരൻ ഭാനു ശുക്ലയെയും അയാൾക്കൊപ്പമെത്തിയ പത്തു പേരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.ഇന്ത്യ നേപ്പാൾ അതിർത്തിക്കടുത്തുള്ള സീതാപൂർ ജില്ലയിൽ നിന്നുള്ളവാരാണ് വരന്റെ ആളുകൾ. ബ്രാഹ്മണ സമുദായത്തിൽ പെട്ട ഇയാൾ ആദിവാസി പെൺകുട്ടിയെ വിവാഹം ചെയ്തതിന് പിന്നിൽ മനുഷ്യക്കടത്താണോ ലക്ഷ്യമിട്ടതെന്നും പൊലീസ് സംശയിക്കുന്നുണ്ട്. പെൺകുട്ടിയുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ ഇയാൾ കൈമാറിയെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.