കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി
കര്‍ണാടക
ബെംഗളൂരു: കേരളത്തില്‍നിന്നെത്തുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കര്‍ണാടക. 72 മണിക്കൂറിനുള്ളില്‍ എടുത്ത നെഗറ്റീവ് ആര്‍ടിപിസിആര്‍ പരിശോധന ഫലം വേണമെന്നാണു നിബന്ധന. കര്‍ണാടകയിലേക്കു പ്രവേശിക്കുന്ന എല്ലാ വാഹനങ്ങളും പരിശോധിക്കും.
കൂടാതെ, വിദ്യാഭ്യാസം, വ്യവസായം പോലുള്ള മറ്റ് ആവശ്യങ്ങള്‍ എന്നിവയ്ക്കായി സംസ്ഥാനത്തേക്കു പ്രവേശിക്കുന്നവര്‍ 15 ദിവസത്തിലൊരിക്കല്‍ ആര്‍ടിപിസിആര്‍ പരിശോധനയ്ക്കു വിധേയരാകണമെന്നും നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശം വയ്ക്കണമെന്നും നിര്‍േദശിച്ചിട്ടുണ്ട്. ബസ്, വിമാനം, ട്രെയിന്‍, ടാക്സി, സ്വകാര്യ വാഹനങ്ങള്‍ തുടങ്ങി എല്ലാ യാത്ര മാര്‍ഗങ്ങള്‍ക്കും ഇത് ബാധകമാണ്.
കോവിഡ് വാക്സീന്റെ രണ്ടു ഡോസുകളും എടുത്തിട്ടുള്ളവരെ ഇതില്‍നിന്നും ഒഴിവാക്കിയിട്ടുണ്ടെന്നും കേരളത്തില്‍ കോവിഡ് വ്യാപനഭീഷണി നിലനില്‍ക്കുന്നതിനാലാണ് ഇത്തരത്തില്‍ ഒരു ഉത്തരവ് പുറപ്പെടുവിച്ചതെന്നും സര്‍ക്കാര്‍ അറിയിച്ചു.