കാസറകോട് : കോവിഡിന്റെ മൂന്നാം തരംഗമുണ്ടാകുമെന്ന ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ് കണക്കിലെടുത്തുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളോട് ജനങ്ങള്‍ മുഖം തിരിക്കരുതെന്ന് ജില്ലാ തല ഐ.ഇ.സി കോര്‍ഡിനേഷന്‍ കമ്മിറ്റി. ഇനിയൊരു തരംഗം വേണ്ട എന്ന ടാഗ് ലൈനിലാണ് പ്രതിരോധ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കപ്പെട്ടാല്‍ മാത്രമേ മൂന്നാം തരംഗത്തെ പ്രതിരോധിക്കാന്‍ കഴിയൂ എന്ന യാഥാര്‍ഥ്യത്തിലേക്ക് ജനങ്ങള്‍ എത്തണമെന്നും ഇതിന്റെ പ്രചാരണത്തിനായി തയ്യാറാക്കുന്ന പോസ്റ്ററുകള്‍ ഉള്‍പ്പെടെ പ്രചരിപ്പിക്കാന്‍ കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണെന്നും ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ.ഡി. സജിത് ബാബു പറഞ്ഞു.
മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരും ഇനിയൊരു തരംഗം വേണ്ട എന്ന പ്രചാരണത്തിന് അവരുടെ നവമാധ്യമ ഇടങ്ങള്‍ ഉപയോഗപ്പെടുത്തണം.
കോവിഡ് പരിശോധനയുടെ പ്രാധാന്യം, കോവിഡ് വാക്സിനേഷന് സുരക്ഷിതമാണ് എന്നീ കാര്യങ്ങള്‍ വ്യക്തമാക്കി ജില്ലയിലെ കന്നഡ, തുളുമേഖലയില് പട്ടികജാതി പട്ടികവര്‍ഗ കോളനികളില്‍ കന്നഡ, മലയാളം, തുളു ഭാഷകളില്‍ ചെറുവീഡിയോകള്‍ തയ്യാറാക്കിയും ബോധവത്കരണം നടക്കുന്നുണ്ട്. ഈ മേഖലകളില്‍ കൂടുതല്‍ ഇടപെടലുകള്‍ നടത്തണം. പൊതു ഇടങ്ങള്‍, വാഹനങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഇനിയൊരു തരംഗം വേണ്ട എന്ന സ്റ്റിക്കറുകള്‍ പതിപ്പിക്കുന്നതിനും തീരുമാനിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്, റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
എ.ഡി.എം അതുല്‍ എസ്. നാഥ്, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ലത്തീഫ്, ഡപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ സയന എസ്, മാഷ് ജില്ലാ കോര്‍ഡിനേറ്റര്‍ പി.ദിലീപ് കുമാര്‍, മാഷ് കോര്‍ഡിനേറ്റര്‍ പി.സി.വിദ്യ, തുളു അക്കാദമി ചെയര്മാന് ഉമേഷ് സാലിയാന്‍, കെ.എസ്.എസ്.എം ജില്ലാ കോര്‍ഡിനേറ്റര്‍ ജിഷോ ജെയിംസ്, ശുചിത്വ മിഷന് കോര്‍ഡിനേറ്റര്‍ പ്രേമരാജന്‍, ഐ.സി.ഡി.എസ് ഹെഡ് അക്കൗണ്‍ന്റ് രജീഷ് കൃഷ്ണ, അസിസ്റ്റന്റ് എഡിറ്റര്‍ പി.പി.വിനീഷ്, എ ഐ ഒ ജി.എന്‍.പ്രദീപ്, സബ് എഡിറ്റര്‍ ആഖിന്‍ മരിയ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.