പി എസ് സി അഞ്ചാംഘട്ട പൊതു പ്രാഥമിക ഒ.എം.ആര് പരീക്ഷ ജൂലൈ മൂന്നിന്
കാസർകോട് : പത്താം ക്ലാസ് യോഗ്യതയായുള്ള വിവിധ തസ്തികകളിലേക്കുള്ള പി എസ് സി അഞ്ചാംഘട്ട പൊതു പ്രാഥമിക ഒ.എം.ആർ പരീക്ഷ ജൂലൈ മൂന്നിന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12.15 വരെ കാസർകോട് ജി വി എച്ച് എസ് എസ് ഫോർ ഗേൾസ് പരീക്ഷാ കേന്ദ്രത്തിൽ നടത്തുന്നതാണ്.
ഉദ്യോഗാർഥികൾ പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റ് കമ്മീഷന്റെ ംംം.സലൃമഹമുരെ.ഴീ്.ശി വെബ്സൈറ്റിലെ സ്വന്തം പ്രൊഫൈലിൽ നിന്നും യൂസർ ഐഡിയും പാസ് വേഡും ഉപയോഗിച്ച് ഡൗൺലോഡ് ചെയ്തെടുത്ത് കമ്മീഷൻ അംഗീകരിച്ച ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖയുടെ അസ്സൽ സഹിതം രാവിലെ 10.30 നകം പരീക്ഷാ കേന്ദ്രങ്ങളിൽ ഹാജരാകണം.
ഉദ്യോഗാർത്ഥികൾ കോവിഡ് മാനദണ്ഡങ്ങൾ നിർബന്ധമായി പാലിക്കണം. പരീക്ഷാ ഹാളിൽ മൊബൈൽ ഫോൺ, വാച്ച് മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ അനുവദനീയമല്ല. വാഹനങ്ങൾ പരീക്ഷാ കേന്ദ്രത്തിന് പുറത്ത് പാർക്ക് ചെയ്യേണ്ടതാണ്. പരീക്ഷാ കേന്ദ്രത്തിൽ പരീക്ഷാ നടത്തിപ്പിന് തടസ്സമാകുന്ന രീതിയിൽ പ്രവർത്തിച്ചാൽ ഉദ്യോഗാർത്ഥികൾക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കും.