കാസർകോട്: പെരിയ ഇരട്ട കൊലക്കേസിലെ പ്രതികളുടെ ഭാര്യമാർക്ക് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ സർക്കാർ ജോലി നൽകിയ വിവാദം കെട്ടടങ്ങിയെങ്കിലും സുവർണാവസരം പ്രയോജനപ്പെ ടുത്തുവാൻ യു ഡി എഫ് രംഗത്ത് . ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടന്റെ ബേബി ബാലകൃഷ്ണനെതിരെ ബി ജെ പി പിന്തുണയോടെ അവിശ്വാസ പ്രമേയം കൊണ്ടുവരാനാണ് യുഡിഎഫ് നീക്കം . എന്നാൽ ബി ജെ പി പിന്തുണയോടെ യു ഡി എഫ് പ്രമേയം കൊണ്ടുവരുന്നതിന് കോൺഗ്രസിലെ ഒരു വിഭാഗം എതിർപ്പ് അറിയിച്ചതോടെ അനുമതിക്കായി കെപിസിസി പ്രസിഡണ്ടിനെയും യുഡിഎഫ് സംസ്ഥാന നേതൃത്വത്തെയും ജില്ലാ യുഡിഎഫ് നേതൃത്വം സമീപിച്ചിട്ടുണ്ട്.
ബി ജെ പി ബന്ധം തിരച്ചടിയാവുമെന്ന് ഒരു വിഭാഗം എതിർത്തപ്പോൾ യുഡിഎഫ് പ്രതിപക്ഷത്ത് തന്നെ തുടരുമെന്ന് പ്രഖ്യാപിച്ച് അവിശ്വാസ പ്രമേയം അവതരിപ്പിക്കാമെന്ന് മറു വിഭാഗം നേതൃത്വം പറയുന്നത് .
വീണ് കിട്ടിയ സുവാരണാവസരം പ്രയോജനപ്പെടുത്തണമെന്നും സി പി ഐ എം ആണ് മുഖ്യശത്രു എന്നുള്ളത് കൊണ്ട് മറ്റുവിഷയങ്ങൾ ഇപ്പോൾ പ്രസക്തമല്ലെന്ന് നേതാക്കൾ വാദിച്ചു ,തർക്കം രൂക്ഷമായതോടെയാണ് സംസ്ഥാന നേത്രത്തിന്റെ അനുമതി തേടാൻ തീരുമാനമായത് .കെപിസിസിയുടെയും യുഡിഎഫ് സംസ്ഥാന നേതൃത്വത്തിൻ്റെയും തീരുമാനമാണ് ഇനി നിർണായകം.
പ്രസിഡന്റിനെ അധികാരത്തിൽ തുടരാൻ അനുവദിക്കരുതെന്നാണ് കൊല്ലപ്പെട്ട കൃപേഷിൻ്റെയും ശരത് ലാലിൻ്റെയും ബന്ധുക്കളുടെയും വികാരമെന്ന് യുഡിഎഫ് കേന്ദ്രങ്ങൾ പറയുന്നു. ഇരകളാക്കപ്പെട്ടവരുടെ ബന്ധുക്കൾക്ക് നൽകാത്ത നീതി പ്രതികളാക്കപ്പെട്ടവരുടെ ഭാര്യമാർക്ക് നൽകിയത് പൊതുസമൂഹത്തിന് തന്നെ ബോധ്യമുള്ളതാണെന്നും ഇക്കാര്യത്തിൽ തിരിച്ചടി നൽകേണ്ടത് യു ഡി എഫിൻ്റെ ഉത്തരവാദിത്തമാന്നെന്നാണ് കൊല്ലപ്പെട്ടവരുടെ കുടുംബത്തിന്റെ വികാരമെന്നുമാണ് യുഡിഎഫ് വാദം.
എന്നാൽ നിയമനവുമായി നേരിട്ട് പ്രസിഡന് ബന്ധമില്ലെന്ന ബേബി ബാലകൃഷ്ണൻ വ്യക്തമാക്കിയതോടെ വിവാദം അണഞ്ഞുപോയിരുന്നു .തുടർന്ന് വിവാദ നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് കൊണ്ടുവന്ന പ്രമേയം തള്ളിയതോടെ പ്രതികളുടെ ഭാര്യമാരുടെ നിയമനത്തിൽ പ്രതിഷേധിക്കുന്ന ബിജെപിയുടെ പിന്തുണയോടെ അവിശ്വാസപ്രമേയത്തിനുള്ള നീക്കം ആരംഭിച്ചത് . ഇതുമായി ബന്ധപെട്ട് യു ഡി എഫ് നേതാക്കൾ ബി ജെ പി യുമായി ആശയവിനിമയം നടത്തി പിൻതുണ ഉറപ്പുവരുത്തിയിട്ടുണ്ട്. അങ്ങനെ വന്നാൽ അവിശ്വാസം പാസാകുകയും പ്രസിഡന്റിന് പുറത്ത് പോകേണ്ടിയും വരും.
നിലവിലെ പ്രസിഡന്റ് ഒഴികെ ഇടതുപക്ഷത്ത് നിന്നും ആര് പ്രസിഡണ്ട് പദവിയിലെത്തിയാലും എതിർക്കില്ലെന്നും വൈസ് പ്രസിഡണ്ടിനെതിരെ ഒരു നീക്കവും ഉണ്ടാകില്ലെന്നും ബി ജെ പി ബന്ധം ഉയർത്തുന്നുവരോട് യുഡിഎഫ് നേതാക്കൾ പറയുന്നത് .