കോവിഡ് ബാധിച്ചു മരിച്ചു വെന്ന് വ്യാജരേഖയുണ്ടാക്കി കുട്ടികളെ വില്‍പ്പന; തമിഴ്നാട്ടില്‍ ഇദയം ട്രസ്റ്റ് പൂട്ടിച്ചു
ചെന്നൈ: കുട്ടികള്‍ കോവിഡ് ബാധിച്ചു മരിച്ചു വെന്ന് വ്യാജസര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയ ശേഷം കുട്ടികളെ വിറ്റ ട്രസ്റ്റ് സര്‍ക്കാര്‍ പൂട്ടിച്ചു. തമിഴ്നാട്ടിലെ മധുരയിലാണ് സംഭവം. മധുരയില്‍ പ്രവര്‍ത്തിക്കുന്ന ഇദയം ട്രസ്റ്റ് ആണ് കുട്ടികളെ വില്‍പ്പന നടത്തിയത്.
അസറുദ്ദീന് എന്നയാളുടെ വളര്‍ത്തുമകളായ ഐശ്വര്യ എന്ന കുട്ടിയേയും ഇളയ രണ്ട് കുട്ടികളേയുമാണ് വിറ്റത്. കുട്ടികളെ കാണാനെത്തിയ അസറുദ്ദീനോട് ഇളയ കുട്ടികള്‍ കോവിഡ് ബാധിച്ചു മരിച്ചുവെന്നും ഐശ്വര്യ മധുര രാജാജി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണെന്നും ട്രസ്റ്റ് ഉടമ അറിയിച്ചു.
മരണസര്‍ട്ടിഫിക്കറ്റും ഇവര്‍ നല്കി. കുട്ടികള്‍ മരിച്ചിട്ടും വിവരം അറിയിക്കാത്തതില്‍ സംശയം തോന്നിയ അസറുദ്ദീന് ആശുപത്രിയില്‍ എത്തി നടത്തിയ അന്വേഷത്തിലാണ് മരണസര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന് തിരിച്ചറിഞ്ഞത്. എശ്വര്യ ചികിത്സയിലുണ്ടെന്നതും ബോധ്യപ്പെട്ടു. ഇതോടെ ഇയാള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ട്രസ്റ്റ് ജീവനക്കാരെ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് കുട്ടികളെ വില്‍പ്പന നടത്തിയ കാര്യം പുറത്തുവന്നത്.
കല്യാണം എന്ന ജ്വല്ലറി ഉടമയ്ക്കും ഒരു ബിസിനസുകാരനുമാണ് വിറ്റത്. ഇവരെ കസ്റ്റഡിയില്‍ എടുത്തു. കുട്ടികളെ സര്‍ക്കാര്‍ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ഉദയം ട്രസ്റ്റിന് ഇവര്‍ക്ക് അനാഥാലയമോ വൃദ്ധ സദനമോ നടത്താന്‍ അനുമതിയില്ലെന്ന് പോലീസ് പരിശോധനയില്‍ കണ്ടെത്തി.
ട്രസ്റ്റ് ഉടമകള്‍ ഒളിവിലാണ്.