കാറിലെ ബ്ലൂടൂത്തിലൂടെ ഫോണിൽ സംസാരിക്കുന്നതിന് വിലക്കില്ല…പൊലീസോ മോട്ടോര്‍ വാഹന വകുപ്പോ നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍.
തിരുവനന്തപുരം : വണ്ടിയോടിക്കുമ്പോള്‍ ഫോണ്‍ കയ്യില്‍ പിടിച്ചു സംസാരിച്ചാല്‍ മാത്രമാണ് കുറ്റമെന്നും കാറുകളിലെ ബ്ലൂ ടൂത്ത് മുഖേന ഫോണില്‍ സംസാരിച്ചാല്‍ പിടികൂടാന്‍ പൊലീസോ മോട്ടോര്‍ വാഹന വകുപ്പോ നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍.
2017ല്‍ ഇറങ്ങിയ ഗതാഗത ചട്ടപ്രകാരം ഡ്രൈവിങ്ങിനിടെ ഫോണ്‍ കയ്യില്‍ പിടിച്ചു സംസാരിച്ചാല്‍ മാത്രമാണ് കുറ്റകരം.
ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ ബ്ലൂ ടൂത്ത് സംവിധാനം വഴി ഫോണില്‍ സംസാരിച്ചാല്‍ കുറ്റകരമാണോ അല്ലയോ എന്നതായിരുന്നു ചര്‍ച്ച.
ബ്ലൂ ടൂത്ത് സംവിധാനം വഴി ഹാന്‍ഡ്സ് ഫ്രീയായി സംസാരിക്കുന്നത് കൊണ്ട് തെറ്റില്ലെന്നാണ് ഉദ്യോഗസ്ഥര്‍ നല്കുന്ന വിശദീകരണം.
നിലവില്‍, പൊലീസ്, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഇതു പിടികൂടാന്‍ നിര്‍ദ്ദേശം പോയിട്ടുമില്ല.
ബ്ലൂ ടൂത്ത് സംവിധാനത്തിലൂടെ ഡ്രൈവിങ്ങിനിടെ സംസാരിച്ചാല്‍ കുറ്റം തെളിയിക്കാന്‍ മൊബൈല്‍ ഫോണ്‍ വിളി പട്ടിക പരിശോധിക്കേണ്ടി വരും. ഇങ്ങനെ സംസാരിച്ചതിന്റെ പേരില്‍ പിടികൂടുകയെന്നത് പ്രായോഗികവുമല്ല.