പാര്‍ട്ടി പ്രതിസന്ധിയിലാകുമ്പോള്‍ മാത്രമല്ല; പുനഃസംഘടനയുടെ കാര്യം വരുമ്പോഴും തന്നെ ഓര്‍ക്കണം
കെ മുരളീധരന്
തിരുവനന്തപുരം: യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനം ആവശ്യപ്പെട്ടിട്ടില്ലെന്നും ആരും ഇതേ കുറിച്ച് തന്നോട് അഭിപ്രായം ചോദിച്ചിട്ടില്ലെന്നും കെ. മുരളീധരന് എം.പി. പാര്‍ട്ടി പ്രതിസന്ധിയിലാകുമ്പോള്‍ മാത്രം തന്നെ ഓര്‍ത്താല്‍ പോരെന്നും മുരളീധരന് തുറന്നടിച്ചു.
യു.ഡി.എഫ് കണ്‍വീനറാകുന്ന കാര്യം ആലോചിച്ചിട്ടില്ല. ഇരുപത് വര്‍ഷം മുമ്പ് കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തിരുന്നയാളാണ്. മുഖ്യമന്ത്രി സ്ഥാനമൊഴികെ ഏതാണ്ട് എല്ലാ പോസ്റ്റുകളിലും ഇരുന്നിട്ടുണ്ട്. മുഖ്യമന്ത്രിയുടെ സ്ഥാനത്തിരിക്കാന്‍ ഇപ്പോള്‍ ഒഴിവില്ല. താന്‍ ഒരു സ്ഥാനവും ആവശ്യപ്പെട്ടിട്ടില്ല. ഭാരവാഹികളുടെ കാര്യത്തിലും മറ്റും അഭിപ്രായം ചോദിച്ചാല്‍ തരക്കേടില്ലെന്ന നിര്‍ദേശം വെച്ചിട്ടുണ്ട്. വടകരയും നേമവും വരുമ്പോള്‍ ഓര്‍ക്കുന്നതുപോലെ പാര്‍ട്ടി പുനസംഘടന വരുമ്പോഴും തന്നെ ഓര്‍ക്കണമെന്ന് മാത്രമേ പറയാനുള്ളൂ- മുരളീധരന് വ്യക്തമാക്കി.
സംസ്ഥാനത്ത് വ്യവസായങ്ങള്‍ തകരുകയാണെന്നും സ്വര്‍ണ വ്യവസായം മാത്രമാണ് നടക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു. സ്വര്‍ണ കേസില്‍ സി.പി.എമ്മിന് ബന്ധമുണ്ട്. കേന്ദ്രം ഭരിക്കുന്നവരും സംസ്ഥാനം ഭരിക്കുന്നവരും തമ്മില്‍ കള്ളക്കടത്തിലും കുഴല്‍പ്പണ കേസിലും അന്തര്‍ധാരയുണ്ട്. കോവിഡ് നിയന്ത്രണത്തില്‍ സര്‍ക്കാര്‍ പരാജയമാണെന്നും മുരളീധരന് ആരോപിച്ചു.
ടി.പി കേസിലെ പ്രതികള്‍ക്ക് സര്‍ക്കാര്‍ എല്ലാ സൗകര്യവും ജയിലില്‍ ഒരുക്കുന്നുണ്ട്. ജയിലില്‍ നാരി കി പാനി മാത്രമാണ് അവര്‍ക്ക് നല്കാനുള്ളതെന്നും അദ്ദേഹം പറഞ്ഞു.