നിർമാണ മേഖലയെ സംരക്ഷിക്കുക:ലെൻസ് ഫെഡ് നിൽപ്പ് സമരം നടത്തി
പള്ളിക്കര: കെട്ടിട നിർമാണ സാമഗ്രികളുടെ അനിയന്ത്രിത വിലക്കയറ്റം പിടിച്ചു നിർത്താൻ സർക്കാർ ഇടപെടുക, നിർമാണ മേഖലയെ വ്യവസായമായി പ്രഖ്യാപിക്കുക, മലബാർ സിമെന്റ് ഉൽപാദനം വർധിപ്പിച്ച് ന്യായവിലയ്ക്ക് വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ലെൻസ് ഫെഡ് പള്ളിക്കര പഞ്ചായത്ത് ഓഫീസിന് മുന്നിൽ നിൽപ്പ് സമരം നടത്തി. ജില്ല സെക്രട്ടറി പി. രാജൻ ഉദ്ഘാടനം ചെയ്തു. സി. അശോകൻ,
എം. ആസാദ്, പി. ബാലകൃഷ്ണൻ, ജംഷീർ എന്നിവർ പ്രസംഗിച്ചു.