വെസ്റ്റ് എളേരി പഞ്ചായത്ത് ഭരണ സമിതിക്കെതിരെ സി.പി.എമ്മിൻ്റെ സമര നാടകം രാക്ഷ്ട്രീയ പാപ്പരത്തം : യുഡി എഫ്
കുന്നുംകൈ: വെസ്റ്റ് എളേരി പഞ്ചായത്ത് ഭരണ സമിതിക്കെതിരെ സി പി എം നടത്തുന്ന സമരം രാക്ഷ്ട്രീയ പാപ്പരത്തവും ജാള്യത മറക്കാനുമാണന്നു വെസ്റ്റ് എളേരി പഞ്ചായത്ത് യു ഡി എഫ് കമ്മിറ്റി ആരോപിച്ചു.
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സി പി എം അവരുടെ കുത്തക സീറ്റില്‍ പരാജയപ്പെട്ടതും തുടർന്ന് പഞ്ചായത്ത് ഭരണം നഷ്ടപ്പെട്ടതും അവരുടെ കഴിവ് കേട് ജനങ്ങള്‍ വിലയിരുത്തിയത് കൊണ്ടാണന്നും യു.ഡി.എഫ് നേതാക്കൾ പറഞ്ഞു. എല്‍ ഡി എഫ് അഞ്ചു വര്‍ഷം ഭരിച്ചിട്ടും ശ്മശാന നിര്‍മ്മാണം പൂര്‍ത്തീകരിക്കാനോ കുന്നുംകൈ ടൗണില്‍ ടെക്ക് എ ബ്രേക്ക് പദ്ധതി നടപ്പിലാക്കാനോ സാധിച്ചില്ല. ആറു മാസം മാത്രം പിന്നിട്ട യു ഡി എഫ് ഭരണസമിതി അത് യാഥാര്‍ത്ഥ്യമാക്കുന്നതില്‍ അസഹിഷ്ണുത പൂണ്ടാണ് സി പി എം സമരങ്ങള്‍ നടത്തുന്നത്. പദ്ധതി നിര്‍വ്വഹണത്തില്‍ നൂറു ശതമാനം നടപ്പിലാക്കിയും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ശ്ലാഘനീയ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനും ജില്ലയില്‍ തന്നെ വെസ്റ്റ്എളേരി പഞ്ചായത്ത് മാതൃകയാണ്. തൊഴിലുറപ്പു പദ്ധതിയില്‍ പുതിയ നിർമ്മാണ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തും തൊഴിലാളികള്‍ക്ക് മുഴുവന്‍ തുകയും കൈമാറാന്‍ സാധിച്ചതും യു ഡി എഫ് ഭരണ സമിതിയുടെ നല്ല പ്രവര്‍ത്തനത്തിന്റെ ഭാഗമാണന്നും യു ഡി എഫ് പറഞ്ഞു. സുഭിക്ഷ പദ്ധതിയുടെ ഭാഗമായി കർഷകരുടെ പണം നഷ്ടപ്പെടില്ലന്നും സ്പിൽ ഓവറായി നൽകുമെന്നു ഭരണ സമിതി തീരുമാനിച്ചിട്ടും
കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ സമരം ജനങ്ങളോടുള്ള വെല്ലുവിളിയാണന്ന് യോഗം വിലയിരുത്തി.നർക്കിലക്കാട് ആശുപത്രിയിലെ നിയമനം സംബന്ധിച്ച് കഴിഞ്ഞ ബോർഡ് യോഗത്തിൽ സി.പി.എം മെമ്പർമാർ ഉൾപ്പെടെ തീരുമാനം കൈക്കൊണ്ടതാണന്നും മറിച്ചുള്ള പ്രചാരണം ജില്ലാ പഞ്ചായത്തിൽ കൊലയാളികൾക്ക് ചട്ടം ലംഘിച്ച് നിയമനം നൽകിയതും സി.പി.എമ്മിൻ്റെ ക്വട്ടേഷൻ സംഘത്തിലെയും സ്വർണ്ണക്കടത്ത് ഇടപാടിലും ജനശ്രദ്ധ തിരിക്കാനുള്ള അടവാണന്നും യു.ഡി.എഫ് നേതാക്കൾ പറഞ്ഞു. യു.ഡി.എഫ് ഭരണസമിതിക്കെതിരെ ഇല്ലാ കഥ മെനഞ്ഞാൽ യു.ഡി.എഫ് പ്രതിരോധിക്കുമെന്നും നേതാക്കൾ പറഞ്ഞു.യോഗത്തിൽ യു.ഡി.എഫ് ചെയർമാൻ എം.അബൂബക്കർ അദ്ധ്യക്ഷനായി.ജെറ്റോ ജോസഫ്, ജോയി ജോസഫ് കിഴക്കരക്കാട്ട്, ജാതിയിൽ ഹസൈനാർ, സി.എ. ബാബു, എ.ദുൽകിഫിലി അഡ്വ.ബിജു ഏലിയാസ്, ടി.ആർ രാഘവൻ, എന്നിവർ സംബന്ധിച്ചു