പിഞ്ചു കുഞ്ഞിന്റെ വിരലിൽ കുരുങ്ങിയ മോതിരം അഗ്നിരക്ഷാ സേന വേർപെടുത്തി
കാഞ്ഞങ്ങാട്: രാത്രി എട്ടരയോടെ പടന്നക്കാട് സ്വദേശിയുടെ ഒരു വയസു പ്രായമുള്ള കുട്ടിയുടെ വിരലിലണിഞ്ഞ സ്വർണ മോതിരത്തിനു കളിക്കുന്നതിനിടക്ക് ക്ഷതമേറ്റതിനാൽ നേരിയ വേദനയെ തുടർന്ന് കുഞ്ഞ് അസ്വസ്ഥത പ്രകടമാക്കിയതിനാൽ രക്ഷിതാക്കൾ ഇത് ഊരിയെടുക്കാൻ ഏറെ നേരം ശ്രമിച്ചെങ്കിലും സാധിക്കാത്തതിനാൽ പിന്നീട് കാഞ്ഞങ്ങാട് അഗ്നിരക്ഷാ നിലയത്തിലെത്തി കുഞ്ഞിന്റെ വിരലിൽ നിന്നും മോതിരം വേർപെടുത്താനുള്ള ശ്രമം തുടങ്ങി ആദ്യം ഒന്നു കരഞ്ഞുവെങ്കിലും അൽപ്പം വേദന സഹിച്ചാണെങ്കിലും പിന്നിട് മിണ്ടാതെ അങ്കിൾ എന്താണ് ചെയ്യുന്നതെന്നു നോക്കി മോതിരം വേർപെടുത്തിയ ശേഷം മുഖത്ത് പുഞ്ചിരി തൂകി സന്തോഷവതിയായി എല്ലാവർക്കും ടാറ്റയും നൽകിയാണവൾ മടങ്ങിയത്