വിദ്യാര്‍ഥികളുടെ ഗ്രേസ് മാര്‍ക്ക് ഇല്ലാതാക്കാനുള്ള തീരുമാനം സര്‍ക്കാര്‍ പിന്‍വലിക്കണം: വി.ഡി. സതീശന്
തിരുവനന്തപുരം:ഈ അധ്യയന വര്‍ഷം എസ്.എസ്.എല്‍.സി, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് ഒഴിവാക്കിയത് പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്ക് കത്ത് നല്കി. നിരവധി വിദ്യാര്‍ത്ഥികളുടെ ഭാവിയെ പ്രതികൂലമായി ബാധിക്കുന്നതാണ് സര്‍ക്കാര്‍ തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. ഈ അധ്യയന വര്‍ഷത്തില്‍ എന്‍.എസ്.എസ്, എന്‍.സി.സി, സ്കൗട്ടസ് ആന്‍ഡ് ഗൈഡ്സ്, സ്റ്റുഡന്റ് പൊലീസ് കേഡറ്റ് എന്നിവയില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികള്‍ ക്യാമ്പുകളില്‍ പങ്കെടുത്തവരാണ്. ലോക് ഡൗണ്‍ കാലത്തും സജീവമായി സേവനം ചെയ്ത വിദ്യാര്‍ഥികളെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അര്‍ഹതപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് ഇല്ലാതാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.യു സംസ്ഥാന കമ്മിറ്റിയും രംഗത്ത് വന്നിരുന്നു. കോവിഡ് മഹാമാരിക്കിടയിലും വിദ്യാര്‍ഥികളെ ശത്രുക്കളെക്കാള്‍ വൈരാഗ്യബുദ്ധിയോടെയാണ് കേരള സര്‍ക്കാര്‍ നേരിടുന്നത് എന്നതിന്റെ ഉദാഹരണമാണ് ഈ തീരുമാനമെന്നും കെ.എസ്.യു ആരോപിച്ചു.