മോദിക്ക് നന്ദി അറിയിക്കാനുള്ള യു.ജി.സി നിർദ്ദേശത്തിനെതിരെ പ്രതിഷേധവുമായി കാംപസ് ഫ്രണ്ട്
കോഴിക്കോട്: കേരളത്തിലെ വിവിധ കാംപസുകളിൽ മോദി വിരുദ്ധ ബാനറുകൾ ഉയർത്തി കാംപസ് ഫ്രണ്ട് പ്രതിഷേധം. 18 വയസിനു മുകളിൽ പ്രായമുളളവർക്ക് സൗജന്യ വാക്സിൻ പ്രഖ്യാപിച്ചതിന് നന്ദി അറിയിച്ചു കൊണ്ട് ബാനർ ഉയർത്താനുള്ള യു.ജി.സി നിർദ്ദേശമുണ്ടായിരുന്നു. അതിനെതിരെയാണ് ‘മോദി ചിത്രം ഗംഗയിൽ വെക്കുക, ഒഴുകുന്ന ശവങ്ങൾ നന്ദി പറയട്ടെ #NoPraise #NoThanks #ModiFailure’ എന്ന തലക്കെട്ടിൽ ബാനറുകൾ ഉയർത്തി കാംപസ് ഫ്രണ്ട് പ്രതിഷേധം അറിയിച്ചത്. വരും ദിവസങ്ങളിൽ കാംപസ് തലങ്ങളിൽ കൂടുതൽ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകുമെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷാൻ പറഞ്ഞു