പെട്രോള്‍ ഡീസല്‍ വിലവര്‍ധനവിനെതിരെ പ്രതിഷേധം കത്തി പടരുകയാണെന്ന് പിഡിപി കാസര്‍കൊട് ജില്ല ജോയിന്റ് സെക്രട്ടറി ഷാഫി സുഹ്രി പടുപ്പ്
ഉദുമ: യാതൊരു നിയന്ത്രണവുമില്ലാതെ കുതിച്ചുയരുന്ന പെട്രോള്‍ ഡീസല്‍ വിലവര്‍ധനവിനെതിരെ രാജ്യവ്യാപകമായി പിഡിപി സംഘടിപ്പിക്കുന്ന പ്രതിഷേധം കത്തി പടരുകയാണെന്ന് പിഡിപി കാസര്‍ഗോഡ് ജില്ല ജോയിന്റ് സെക്രട്ടറി ഷാഫി സുഹ്രി പടുപ്പ് പറഞ്ഞു. പിഡിപി ഉദുമ മണ്ഡലം കമ്മിറ്റി മേല്‍പ്പറമ്പ് പോസ്റ്റ് ഓഫീസിന് മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പിഡിപി പ്രതിഷേധ സമരത്തില്‍ ഉദുമ മണ്ഡലം പ്രസിഡന്റ് ഉസ്മാന് ഉദുമ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ മൊയ്തു ഹദ്ദാദ് ബേക്കല്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജോയിന്‍ സെക്രട്ടറി ഷാഫി കളനാട്, ഹസൈനാര്‍ ബെണ്ടിച്ചാല്‍, ആനന്ദന് മാങ്ങാട് തുടങ്ങിയവര്‍ പ്രസംഗിച്ചു. മണ്ഡലം സെക്രട്ടറി ഇബ്രാഹിം കോളിയടുക്കം സ്വാഗതവും മുഹമ്മദ് കുഞ്ഞി നന്ദിയും പറഞ്ഞു.
ഇന്ധന വിലവര്‍ദ്ധനവിലൂടെ കോര്‍പ്പറേറ്റ് മുതലാളിമാര്‍ സംരക്ഷിക്കപ്പെടുന്നു പി.ഡി.പി
കാസര്‍കോട്: ദൈനംദിന ഇന്ധന വിലവര്‍ദ്ധനയിലൂടെ ചില കോര്‍പ്പറേറ്റ് മുതലാളിമാരെ സംരക്ഷിക്കാനും അവര്‍ക്കു നല്കിയ ഉറപ്പ് പാലിക്കുകയുമാണ് കേന്ദ്രം ചെയ്തുകൊണ്ടിരിക്കുന്നതെന്ന് പി.ഡി.പി ജില്ലാ ട്രഷറര്‍ സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍ പറഞ്ഞു. ഇന്ധനവിലവര്‍ദ്ധനയ്ക്കെതിരെ പി.ഡി.പി മണ്ഡലം തലങ്ങളില്‍ നടത്തിയ പരിപാടിയുടെ ഭാഗമായി കാസര്‍കോട് ഹെഡ് പോസ്റ്റോഫീസിന് മുന്നില്‍ പെട്രോള്‍ വില സെഞ്ച്വറി കടത്തിയ മോദിയന്‍ അച്ഛാദിന്‍ വികസനം തുലയട്ടെ എന്ന പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമ്പന്നന്മാര് ജീവിക്കുന്നതോടൊപ്പം സാധാരണക്കാര്‍ക്കും ജീവിക്കണമെന്നുള്ള കാര്യം കേന്ദ്ര സര്‍ക്കാര്‍ മറക്കരുത് എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. പി.ഡി.പി സംസ്ഥാന സെക്രട്ടറി സുബൈര്‍ പടുപ്പ് മുഖ്യ പ്രഭാഷണം നടത്തി. മോദി സര്‍ക്കാരിനെ പരിഹസിച്ചുുകൊണ്ട് മധുരം വിതരണം ചെയ്ത് കൊണ്ട് സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ മൊയ്തു ബേക്കല്‍ പ്രതിഷേധത്തിന് തുടക്കം കുറിച്ചു.
അബ്ദുല്ലക്കുഞ്ഞി ബദിയടുക്ക അദ്ധ്യക്ഷത വഹിച്ചു. ഷാഫി സുഹ്രി, ബാബു നെട്ടണിഗെ, സിദ്ദീഖ് ബത്തൂല്‍, ഷംസു ബദിയടുക്ക, സിദ്ദീഖ് മഞ്ചത്തടുക്ക, അബ്ദുല്ല ഊജന്തൊടി, ഖാലിദ് ബാഷ, റഹിം മഞ്ചത്തടുക്ക, ബഷീര്‍ കുമ്പഡാജെ, ഹാരിസ് ആദൂര്‍ എന്നിവര്‍ സംസാരിച്ചു.പൂക്കോയ തങ്ങള്‍ സ്വാഗതവും അഷ്റഫ് മുക്കൂര്‍ നന്ദിയും പറഞ്ഞു.