ഭീഷണിയില്‍ ഭയമില്ല, പ്രത്യേക സുരക്ഷയും ആവശ്യമില്ല; കത്തിന്റെ ഉറവിടം കണ്ടെത്തണം: തിരുവഞ്ചൂര്‍
തിരുവനന്തപുരം: വധഭീഷണി മുഴക്കിയുള്ള ഊമകത്തില്‍ ഭയമില്ലെന്ന് മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. ഭീഷണിയുടെ പേരില്‍ തനിക്ക പ്രത്യേക സുരക്ഷയുടെ ആവശ്യമില്ല. എന്നാല്‍ കത്തിന്റെ ഉറവിടം കണ്ടെത്തണം. ടി.പി കേസിലെ പ്രതികളാണ് കത്തിനു പിന്നിലെന്ന് കരുതുന്നു. പ്രതികളില്‍ ഒരാള്‍ ജാമ്യത്തിലിറങ്ങിയിട്ടുണ്ട്. മറ്റൊരാള്‍ പരോളിലാണ്. താന്‍ എടുത്ത നടപടി കൊണ്ട് മനസ്സിന് കടുത്ത വിഷമം നേരിട്ട ആരോ ആണ് കത്തിന് പിന്നിലെന്ന് അത് വായിക്കുമ്പോള്‍ മനസ്സിലാകുന്നു.
കത്ത് രഹസ്യമായിരിക്കണമെന്ന ആവശ്യത്തോടെ മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. ഇപ്പോഴത്തെ ചില സാഹചര്യമാകാം കത്ത പുറത്തുവരാന്‍ കാരണമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.