ഡല്‍ഹിയില്‍ നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ ലിഫ്റ്റ് തകര്‍ന്ന് 3 മരണം,. ഒരാള്‍ക്ക് പരിക്കേറ്റു
ന്യുഡല്‍ഹി: ഡല്‍ഹിയില്‍ നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ ലിഫ്റ്റ് തകര്‍ന്ന് മൂന്ന് തൊഴിലാളികള്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. സൗത്ത്-വെസ്റ്റ് ഡല്‍ഹിയില്‍ ദ്വാരക സെക്ടര്‍ -14ല്‍ ഡല്‍ഹി വികസന അതോറിറ്റിയുടെ കീഴില്‍ നിര്‍മ്മാണത്തിലിരുന്ന ഹൗസിംഗ് സൊസൈറ്റിയുടെ കെട്ടിടത്തിലാണ് അപകടം. കെട്ടിടത്തിന്റെ ഏഴാം നിലയില്‍ നിന്നാണ് ലിഫ്റ്റ് തകര്‍ന്നുവീണത്.
പരിക്കേറ്റ തൊഴിലാളികളെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മൂന്നു പേര് മരണമടഞ്ഞിരുന്നുവെന്ന് പോലീസ് പറഞ്ഞു. മരിച്ചവരില്‍ പന്ന ലാല്‍ യാദവ് ബസന്ത്, മംഗല്‍ പ്രസാദ് സിംഗ് എന്നിവരെ തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു. സുരേന്ദര്‍ റായ് (48) എന്നയാളാണ് ചികിത്സയിലുള്ളത്.
അപകടത്തില്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ സെക്ഷന്‍ 287, 288, 337, 304എ എന്നിവ പ്രകാരം കേസെടുത്തതായി പോലീസ് വ്യക്തമാക്കി.