കാനഡയില്‍ രേഖപ്പെടുത്തിയത് എക്കാലത്തേയും ഉയര്‍ന്ന ചൂട്, 49.5 ഡിഗ്രി സെല്‍ഷ്യസ്
വാന്‍കൂവര്‍: കാനഡയില്‍ ഉഷ്ണതരംഗത്തെ തുടര്‍ന്ന് ചൊവ്വാഴ്ച അന്തരീക്ഷ താപനില 49.5 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. കാനഡയില്‍ ഇതു വരെ താപനില 45 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ രേഖപ്പെടുത്തിയിരുന്നില്ല.
ചൊവ്വാഴ്ച വൈകുന്നേരം നാലരയോടെയാണ് ലിറ്റനില്‍ താപനില 49.5 ഡിഗ്രി സെല്‍ഷ്യസ് ആയത്. ജനങ്ങളോട് ജാഗ്രത പാലിക്കാനും വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കാനും അധികൃതര്‍ നിര്‍ദേശം നല്കി.
ബ്രിട്ടീഷ് കൊളംബിയയിലെ ലിറ്റനിലാണ് രാജ്യത്തെ എക്കാലത്തേയും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്.
തുടര്‍ച്ചയായി മൂന്നാം ദിവസമാണ് താപനില ഉയര്‍ന്ന നിലയില്‍ തുടരുന്നത്.