കെട്ടിട നിർമ്മാണ സാമഗ്രികളുടെ അനന്ത്രിതമായ വിലകയറ്റത്തിനെതിരെ
ലെൻസ്ഫെഡ് നിൽപ്പ് സമരം നടത്തി
കാഞ്ഞങ്ങാട്: കെട്ടിട നിർമ്മാണ സാമഗ്രികളുടെ അനന്ത്രിതമായ വിലകയറ്റത്തിനെതിരെ ലൈസൻസ്ഡ് എഞ്ചിനിയേർസ് ആന്റ് സുപ്പർവൈസേർഡ് ഫെഡറേഷൻ (ലെൻസ്ഫെഡ് ) സംസ്ഥാന വ്യാപകമായി ഒരേ സമയത്ത് , എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മുന്നിൽ നടത്തുന്ന നിൽപ് സമരത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് മുൻസിപ്പാലിറ്റിയുടെ മുന്നിൽ നടത്തിയ നിൽപ് സമരം സി ശ്യമളയുടെ അധ്യക്ഷതയിൽ എച്ച്.ജി.വിനോദ് കുമാർ ഉൽഘാടനം ചെയ്തു. സുമേഷ്.കെ.വി, നാരായണൻ ടി.വി, അഖിൽ പി.വി. എന്നിവർ സംസാരിച്ചു.