കാഞ്ഞങ്ങാട്ടെ അമ്മയും കുഞ്ഞും ആശുപത്രി തുറന്ന് പ്രവർത്തിക്കാത്തതിൽ പ്രതിഷേധിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ധർണ്ണാ സമരം സംഘടിപ്പിച്ചു.
കാഞ്ഞങ്ങാട്: കോടികൾ ചിലവിട്ട് കാഞ്ഞങ്ങrട്ട് പണി തീർത്ത അമ്മയും കുഞ്ഞും ആശുപത്രി ഉത’ലാടനം കഴിഞ്ഞിട്ട് നാളിതുവരെയായി തുറന്ന് പ്രവർത്തിക്കാത്തതിൽ പ്രതിഷേധിച്ച് കാഞ്ഞങ്ങാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ധർണ്ണാ സമരം സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് അമ്മയും കുഞ്ഞും ആശുപത്രി കെട്ടിടത്തിന് മുന്നിൽ നടത്തിയ സമരം രാജ് മോഹൻ ഉണ്ണിത്താൻ എം.പി. ഉത്ഘാടനം ചെയ്തു.മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് കെ.പി.ബാലകൃഷ്ണൻ അധ്യക്ഷനായിരുന്നു. ഡി.സി.സി ജനറൽ സെക്രട്ടറി പി.വി.സുരേഷ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് ഡി.വി. ബാ ലകൃ ഷ്ണൻ, മുൻ നഗരസഭാ ചെയർമാൻ വി.ഗോപി ,ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ എം.കുഞ്ഞികൃഷ്ണൻ, കെ.പി.മോഹനൻ, പ്രവീൺ തോയമ്മൽ,ബഷീർ ആറങ്ങാടി, അനിൽ വാഴുന്നോറടി, കെ.കെ.ബാബു, മണ്ഡലം ഭാരവാഹികളായ ചന്ദ്രൻ ഞാണിക്കടവ്, കെ.പി. കൃഷ്ണൻ, ആലാമി, കുഞ്ഞികൃഷ്ണൻ നായർ ,എൻ നാരായണൻ, എച്ച് ബാലൻ കോൺഗ്രസ് നേതാക്കൻമാരായ ടി. കുഞ്ഞികൃഷ്ണൻ, ഷിജു അബാട്ട് തുടങ്ങിയവർ സംസാരിച്ചു. പ്രമോദ്.കെ.റാം സ്വാഗതവും എം.എം നാരായണൻ നന്ദിയും പറഞ്ഞു.