ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത വിദ്യാർത്ഥികൾക്ക് പഠന സൗകര്യങ്ങളൊരുക്കി ചങ്ങായി സഖാക്കൾ കൂട്ടായ്മ
കാഞ്ഞങ്ങാട്: ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത രണ്ടു വിദ്യാർത്ഥികൾക്ക് പഠന സൗകര്യം ഒരുക്കി സാമൂഹ്യ സംസ്കാരിക ജീവകാരുണ്യ മേഖലകളിൽ കൃത്യമായ ഇടപെടൽ നടത്തുന്ന കാഞ്ഞങ്ങാട് കേന്ദ്രമായി പ്രവർത്തിക്കുന്ന ചങ്ങായി സഖാക്കൾ വാട്സപ്പ് കൂട്ടായ്മ.
ഡിവൈഎഫ്ഐ പ്രവർത്തകരുടെ അഭ്യർത്ഥനയെ തുടർന്ന് പിത്തം മില്ലിലെ ഒന്നാന്തരം വിദ്യാർഥിക്കും ദുർഗ ഹയർ സെക്കൻഡറി സ്കൂൾ ഒമ്പതാം തരം വിദ്യാർഥിക്കും ആണ് ഓൺലൈൻ പഠനത്തിനായുള്ള മൊബൈൽഫോൺ നൽകിയത്.
സിപിഎം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി അംഗം എം രാഘവൻ ഉദ്ഘാടനം ചെയ്തു.
കൂട്ടായ്മ കൺവീനർ രാഹുൽ നിലാങ്കര അധ്യക്ഷനായി.
കാഞ്ഞങ്ങാട് പ്രദേശത്തെ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണം സാമൂഹ്യപ്രവർത്തകൻ എം കെ വിനോദ് കുമാർ നിർവഹിച്ചു.
പഞ്ചായത്ത് അംഗം അശോകൻ ഇട്ടമ്മൽ, ഡിവൈഎഫ്ഐ കാഞ്ഞങ്ങാട് ബ്ലോക്ക് പ്രസിഡണ്ട് വിപിൻ കാറ്റാടി, മേഖലാ സെക്രട്ടറി സുധീഷ് ഇട്ടമ്മൽ, രാജേഷ് കാറ്റാടി, കൂട്ടായ്മ അംഗങ്ങളായ മനോജ് കുമാർ കാഞ്ഞങ്ങാട് സൗത്ത്, നിശാന്ത് കൊവ്വൽപള്ളി, ബഷീർ കൊത്തികാൽ, പി വി ഇബ്രാഹിം ഇട്ടമ്മൽ എന്നിവർ സംബന്ധിച്ചു