17കാരി ഉമ്മയുടെ ഫോൺ ഉപയോഗിച്ച് ഓൺലൈൻ പഠനത്തിന്റെ മറവിൽ വീഡിയോ കോൾ. വൺവേ തെറ്റിച്ചു വന്ന ഡാൻസിംഗ് ആൾട്ടോ കാറിൽ നിന്നും പിടികൂടിയത് സമൂഹ മാധ്യമങ്ങള്‍ വഴി പരിചയപ്പെട്ട പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന കാസർകോട് സ്വദേശികളായ മൂന്ന് യുവാക്കളെ .
മലപ്പുറം: സമൂഹ മാധ്യമങ്ങള്‍ വഴി പരിചയപ്പെട്ട് പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന സംഘം പിടിയില്‍. കാസര്‍കോട് കാഞ്ഞങ്ങാട് ആവിയിൽ സ്വദേശിയായ മുസ്തഫയുടെ മകൻ മുഹമ്മദ് നിയാസ് (22) വയസ് ,മതിയം കോട്
രാവണീശ്വരം അബുദുൾ ജബ്ബാറിന്റെ മകൻ മുഹമ്മദ് ഷാഹിദ് (20)കൂളിക്കാട്
ചിത്താരി സൈനുദ്ധീന്റെ മകൻ അബു താഹിര്‍ (19) എന്നിവരാണ് തിരൂരങ്ങാടി പൊലീസിന്റെ പിടിയിലായത്. തിങ്കളാഴ്ച രാവിലെ എസ്ഐ കെ രഞ്ജിതും സിപിഒ സുധീഷും ജീപ്പില്‍ പട്രോളിങ് നടത്തുന്നതിനിടെയാണ് സംഘം പിടിയിലായത്.
മമ്പുറത്ത് വണ്‍വേ തെറ്റിച്ചുവന്ന ഡാൻസിംഗ് ആള്‍ട്ടോ കാറിലുള്ളവരെ ചോദ്യംചെയ്തപ്പോഴാണ് പീഡനവിവരം പുറത്തായത്. മൂന്ന് യുവാക്കളും ഒരു പെണ്‍കുട്ടിയുമായിരുന്നു കാറില്‍. പരസ്പരവിരുദ്ധ മറുപടി നല്‍കിയതോടെ നാലു പേരെയും വാഹനം സഹിതം സ്റ്റേഷനില്‍ എത്തിച്ചു. പ്രിന്‍സിപ്പല്‍ എസ്ഐ പി എം രതീഷ് നടത്തിയ ചോദ്യംചെയ്യലില്‍ സംഘത്തിലെ നിയാസ് ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയാണ് കാറിലുണ്ടായിരുന്നതെന്ന് വ്യക്തമായി. നിയാസിന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍ പെണ്‍കുട്ടിയൊന്നിച്ചുള്ള ഫോട്ടോകള്‍ കണ്ടെത്തി.
പെണ്‍കുട്ടിയെ ചോദ്യം ചെയ്തതോടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായി. പ്ലസ്ടുവിനു പഠിക്കുന്ന 17 വയസുള്ള പെണ്‍കുട്ടിയാണ് പ്രതികള്‍ക്കൊപ്പമുണ്ടായിരുന്നത്. ഏപ്രിലില്‍ ഇന്‍സ്റ്റഗ്രാമിലൂടെയാണ് നിയാസ് പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്. ഓൺലൈൻ പഠനത്തിന് ആണെന്ന് പറഞ്ഞു ഉമ്മയുടെ ഫോൺ ഉപയോഗപ്പെടുത്തിയാണ് പെണ്‍കുട്ടി വീഡിയോ കോള്‍ ചെയ്യാറുള്ളതായി മൊഴി നല്കി. ബന്ധുവായ മറ്റൊരു പെണ്‍കുട്ടിയുടെ ഫോണിലൂടെയാണ് ഇന്‍സ്റ്റഗ്രാം ഉപയോഗിച്ചിരുന്നത്.
25ന് നിയാസ് കാറില്‍ ഷാഹിദുമൊന്നിച്ച് പെണ്‍കുട്ടിയുടെ വീടിന് സമീപമെത്തി. കൂട്ടുകാരിയുടെ വീട്ടിലേക്ക് പോകുന്നതായി പറഞ്ഞ് പെണ്‍കുട്ടി നിയാസിനൊപ്പം കാറില്‍ പോയി. 28ന് വീണ്ടും വരുമെന്ന് പറഞ്ഞ് യുവാക്കള്‍ മടങ്ങി. ചെമ്മാട്ട് റൂം എടുക്കുമെന്നും കാറുമായി വന്ന് വിളിക്കുമെന്നും അറിയിച്ചു. തിങ്കളാഴ്ച രാവിലെ 9.30ന് നിയാസും ഷാഹിദും അബു താഹിര്‍ എന്ന മറ്റൊരു സുഹൃത്തുംകൂടി കാറില്‍ വന്ന് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയി. ഷാഹിദ് കാറോടിച്ചപ്പോള്‍ അബു താഹിര്‍ മുന്‍സീറ്റിലിരുന്നു. പിന്‍സീറ്റില്‍ നിയാസ് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇതിനിടയിലാണ് സംഘം പിടിയിലായത്. പൊലീസ് പെണ്‍കുട്ടിയുടെ വീട്ടുകാരെ വിളിച്ചുവരുത്തി വിട്ടയച്ചു. യുവാക്കള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.
പ്രതികൾക്ക് എതിരെ പോക്സോ നിയമപ്രകാരം ആണ് കേസ് എടുത്തിട്ടുള്ളത്. നിയാസ് ആണ് ഒന്നാം പ്രതി.പെൺകുട്ടിയുടെ അച്ഛൻ വിദേശത്ത് ആണ്. പോലീസ് സ്റ്റേഷനിൽ നിന്നും വിവരം അറിയിച്ചതിനെ തുടർന്ന് പെൺകുട്ടിയെ അമ്മയും സഹോദരനും വന്ന് കൂട്ടിക്കൊണ്ടുപോയി.
അന്വേഷണത്തില്‍ രണ്ടാം പ്രതി ഷാഹിദ് ചമ്രവട്ടം സ്വദേശിനിയായ പെണ്‍കുട്ടിയുമായി ഷെയര്‍ ചാറ്റിലൂടെയും മൂന്നാം പ്രതി അബു താഹിര്‍ ഈശ്വരമംഗലം സ്വദേശിനിയായ പ്ലസ് ടു വിദ്യാര്‍ഥിനിയുമായി ഇന്‍സ്റ്റഗ്രാമിലൂടെയും മറ്റും സമ്പര്‍ക്കം പുലര്‍ത്തിവരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്