തിരൂരങ്ങാടിയില്‍ പിക്ക്അപ്പ് ബൈക്കിലിടിച്ച് മാണിമൂല സ്വദേശി മരണപ്പെട്ടു
പരിക്കേറ്റ സുഹൃത്ത് ആശുപത്രിയില്‍
മലപ്പുറം:തിരൂരങ്ങാടിയില്‍ പിക്ക്അപ്പ് ബൈക്കിലിടിച്ച് മാണിമൂല സ്വദേശി മരണപ്പെട്ടു .ലെത്തീഫ് – ഉമ്മാഞ്ഞി എന്നിവരുടെ മകന് മുഹമ്മദ് ജൗഹറാണ് (21) മരിച്ചത് .ഇന്നലെ രാത്രി 12-30 ന് ആണ് അപകടം നടന്നത് . കൂടെ ഉണ്ടായിരുന്ന സുഹൃത്ത് മാണിമൂലയിലെ ശ്രീധരന്റെ മകന് ശരത്തിനും അപകടത്തില്‍ പരിക്കേറ്റു.എറണാകുളത്ത് സ്വകാര്യ കമ്പനിയുടെ ഇന്റര്‍വ്യൂവില്‍ പങ്കെടുത്തു മടങ്ങുകയായിരുന്ന ഇരുവരും സഞ്ചരിച്ച ബൈക്കില്‍ കണ്ണൂരില്‍ നിന്നും പോവുകയായിരുന്ന പിക്ക് അപ്പ് ഇടിക്കുകയായിരുന്നു. റസാഖ്, ഷംല എന്നിവര്‍ ജൗഹറിന്റെ സഹോദരങ്ങളാണ്