കാഞ്ഞങ്ങാട്ട് ലീഗ് പ്രവർത്തകൻ്റെ വിവാദ വീട് നിർമ്മാണത്തിന് പഞ്ചായത്ത് നൽകിയ സ്റ്റോപ്പ് മെമ്മോ നീക്കാൻ ഹൈക്കോടതി ഉത്തരവ്
കാഞ്ഞങ്ങാട്: ഏറെ വിവാദം സൃഷ്ടിച്ച അജ്യട്ടെർ കൊളവയലിൽ ഇട്ടമ്മലിലെ ലീഗ് പ്രവർത്തകൻ്റെ വീട് നിർമ്മാണത്തിന്ന് പഞ്ചായത്ത് നൽകിയ സ്റ്റോപ്പ് മെമ്മോ ഹൈക്കോടതി റദ്ദാക്കി.
അജാനൂർ ഇട്ടമ്മലിലെ എം.കെ റാസിഖിന്റെ വീടിന്റെ തറ ഡി.വൈ.എഫ്.ഐ പ്രവർത്തകർ തകർത്ത സംഭവം പുറത്ത് വന്നതോടെ പ്രതികാര നടപടിയുമായി സി.പി.എം നിയന്ത്രണത്തിലുള്ള അജാനൂർ പഞ്ചായത്ത് സ്റ്റോപ്പ് നൽകിയതാണ് നീക്കാൻ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരാവ്. റാസിഖ് നൽകിയ ഹരജി പരിഗണിച്ചാണ് അജാനൂർ പഞ്ചായത്തിന്റെ സ്റ്റോപ്പ് മെമ്മോ നീക്കാനും
തുടർ പ്രവർത്തി നടത്താനും ഹൈക്കോടതി ഉത്തരവ്കഴിഞ്ഞ ഏപ്രിൽ പതിനഞ്ചാം തിയ്യതി സ്ഥലം മണ്ണിട്ട്
നികത്തിയാണ് വീട് നിർമാണം എന്ന് പറഞ്ഞ്നിർമാണത്തിലിരിക്കുന്ന വീടിന്റെ തറ പൊളിച്ച്ഡി.വൈ.എഫ്.ഐക്കാർകൊടി നാട്ടിയത്. തുടർന്ന് ഏപ്രിൽ പതിനെഴിന് മാധ്യമങ്ങളിലടക്കം വന്ന് സംഭവം വിവാദമായപ്പോൾ അജാനൂർ പഞ്ചായത്ത് സെക്രട്ടറി നിർമാണത്തിന്
സ്റ്റോപ്പ് മെമ്മോ നൽകുകയും ചെയ്തു. ജൂൺ ഏഴിന് സ്റ്റോപ് മെമ്മോ ഒഴിവാക്കനായി പഞ്ചായത്ത് സെക്രട്ടറി
റോഡിലുണ്ടായ മണ്ണ് നീക്കുവാൻ റാസിഖിനോട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് അതിനായി തൊഴിലാളികൾ വന്ന സമയത്ത് സി.പി.എമുകാർ പ്രവർത്തി തടസപെടുത്തിയിരുന്നു. എന്നാൽ പൊലിസും യൂത്ത് ലീഗ് പ്രവർത്തകരും ഇടപെട്ടതോടെ സി.പി.എമുകാർ പിന്തിരിയുകയായിരുന്നു. തുടർ സ്റ്റോപ്പ് മെമ്മോ ഒഴിവാക്കാനായി റാസിഖ് ഹൈകോടതിയെ സമീപിക്കുകയും അനുകൂല ഉത്താരവ്
വാങ്ങുകയും ചെയ്തത്.
അതിനിടയിൽ സി.പി.എമുകാർ റാസിഖി ന്റെ വീടിന്റെ തുടർ പ്രവർത്തി തടയാൻ വന്ന സമയത്ത് പ്രതി രോധിച്ച ഹോസ്ദുർഗ് എസ്.ഐ വി.വി ഗണേഷനെ സി.പി.എം പ്രാദേശിക ഘടകത്തിന്റെ സമ്മർദം മൂലം മഞ്ചേശ്വരത്തേക്ക് സ്ഥലം മാറ്റിയിരുന്നു.